---
title: "പെറ്റമ്മയോട് ക്രൂരത ...! മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂരമർദ്ദനം; വിരൽ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ"
english_title: "Man Arrested in Pathanamthitta for Cruelly Assaulting Mother Over Liquor Money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378067/pathanamthitta-man-arrested-for-assaulting-mother-over-liquor-money"
published_at: "2026-08-12T07:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bd299922ac_pathanamthitta-man-arrested-for-assaulting-mother-over-liquor-money.jpg"
keywords: ["Mother Assaulted", "Liquor Money", "Attack Case"]
---

# പെറ്റമ്മയോട് ക്രൂരത ...! മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്റെ ക്രൂരമർദ്ദനം; വിരൽ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: **മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി ആക്രമിച്ച് വിരൽ അടിച്ചൊടിച്ച മകനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം പഴവങ്ങാടി സ്വദേശിയായ ജോബി ജേക്കബ് ജോർജ് ആണ് സംഭവത്തിൽ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിക്കുന്നതിനായി പണം ചോദിച്ചപ്പോൾ നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

## Article Content

**പത്തനംതിട്ട: **മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സ്വന്തം അമ്മയെ ക്രൂരമായി ആക്രമിച്ച് വിരൽ അടിച്ചൊടിച്ച മകനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം പഴവങ്ങാടി സ്വദേശിയായ ജോബി ജേക്കബ് ജോർജ് ആണ് സംഭവത്തിൽ പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിക്കുന്നതിനായി പണം ചോദിച്ചപ്പോൾ നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച പശുത്തൊഴുത്തിൽ നിൽക്കുകയായിരുന്ന അമ്മയെ ഇയാൾ അവിടെനിന്ന് വലിച്ച് പുറത്തിടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കമ്പുകൊണ്ട് അടിച്ചതിനെ തുടർന്നാണ് അമ്മയുടെ വിരലിന് പൊട്ടലുണ്ടായത്. സ്ഥിരം മദ്യപാനിയായ ജോബി പണത്തിനായി അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നും, മുൻപും ഇയാൾക്കെതിരെ പോലീസിൽ പരാതികൾ ലഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുൻപ് പരാതി ലഭിച്ച സമയത്തെല്ലാം ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയക്കുകയായിരുന്നു പതിവ്.

സംഭവത്തിൽ കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സിബി എസിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ നിതിൻ, അസീബ് അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

A 43-year-old man, Joby Jacob George, was arrested by Ranni police in Pathanamthitta for brutally assaulting his mother and fracturing her finger after she refused to give him money for alcohol. The incident occurred on Sunday at 2:30 PM in Karikulam, Pazhavangadi. According to police, Joby dragged his mother out of a cowshed, banged her head against a wall, and struck her finger with a stick, causing a fracture. Joby, a habitual drinker, had prior complaints against him for similar abuse. He was arrested, presented in court, and remanded to custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378067/pathanamthitta-man-arrested-for-assaulting-mother-over-liquor-money)