---
title: "കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു, മാവൂർ സ്വദേശിയായ യുവാവിനെ കാണാതായി"
english_title: "Boat Capsizes in Chaliyar River Near Kozhikode Youth Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378063/chaliyar-river-boat-capsizes-youth-missing-kozhikode"
published_at: "2026-08-12T06:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bca05dfe2a_chaliyar-river-boat-capsizes-youth-missing-kozhikode.jpg"
keywords: ["Chaliyar River Boat Capsize", "Missing Case", "Chaliyar Missing"]
---

# കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞു; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു, മാവൂർ സ്വദേശിയായ യുവാവിനെ കാണാതായി

> **Lead Summary:** **കോഴിക്കോട്: **ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മണന്തല കടവിന് സമീപമുള്ള പൂളക്കോട് ഭാഗത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞത്.

## Article Content

**കോഴിക്കോട്: **ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മണന്തല കടവിന് സമീപമുള്ള പൂളക്കോട് ഭാഗത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞത്.

മീൻപിടുത്തത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. എന്നാൽ ബാസിലിന് കരയ്ക്കടുക്കാൻ സാധിച്ചില്ല. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി കാണാതായ യുവാവിനായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

രാത്രി സമയത്തായതിനാൽ തെരച്ചിൽ ദൗത്യത്തിന് വെല്ലുവിളികൾ നേരിട്ടെങ്കിലും ഫയർഫോഴ്‌സ് സംഘവും പ്രദേശവാസികളും ചേർന്നുള്ള തെരച്ചിൽ ശക്തമായി തുടരുകയാണ്. കാണാതായ ബാസിലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

**English Summary:**

A 23-year-old youth went missing after a boat capsized in the Chaliyar River near Kozhikode while fishing. The missing youth has been identified as Basil, a native of Kuthiradam in Mavoor. The incident occurred around 12:30 AM today near Mananthala Kadavu in the Poolakkode area. Two others who were on the boat managed to swim to safety. Local residents and the Fire Force have launched an intensive search operation in the river to locate the missing youth.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378063/chaliyar-river-boat-capsizes-youth-missing-kozhikode)