---
title: "പിന്നിലെ കർഷകൻ ആരാ? ചേർത്തലയിൽ റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം "
english_title: "Cannabis Plant Found Growing Near Bus Stop in Cherthala Excise Registers Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378061/cherthala-excise-finds-cannabis-plant-near-bus-stop"
published_at: "2026-08-12T06:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bc48b8928f_cherthala-excise-finds-cannabis-plant-near-bus-stop.jpg"
keywords: ["Excise Raid Cherthala", "Cannabis Plant Found", "Alappuzha Excise", "Drug Case"]
---

# പിന്നിലെ കർഷകൻ ആരാ? ചേർത്തലയിൽ റോഡരികിൽ വളർത്തിയ കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം 

> **Lead Summary:** ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുഹമ്മ റോഡിലുള്ള വെരുങ്ങുംചുവട് ബസ് സ്റ്റോപ്പിനടുത്തുള്ള കാത്തിരിപ്പുകേന്ദ്രത്തിന് സമീപം, ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് വളരുന്ന നിലയിലാണ് 62 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുഹമ്മ റോഡിലുള്ള വെരുങ്ങുംചുവട് ബസ് സ്റ്റോപ്പിനടുത്തുള്ള കാത്തിരിപ്പുകേന്ദ്രത്തിന് സമീപം, ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് വളരുന്ന നിലയിലാണ് 62 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ചെടി ശ്രദ്ധയിൽപ്പെട്ടത്. ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ എ. ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടി ഉദ്യോഗസ്ഥർ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് നമ്പർ വെച്ച് സീൽ ചെയ്ത് ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചവരെ കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്.

**English Summary:**

The Excise team seized a cannabis plant found growing along the roadside in Thaneermukkom North Village, Cherthala. The 62 cm long plant was discovered on Monday around 6 PM near the bus waiting shed close to Verungumchuvadu bus stop on Muhammad Road, adjacent to an electric post. An Excise team led by Range Inspector A. R. Anilkumar conducted the inspection, sealed the plant, and took it into custody. Cherthala Excise has registered a case and expanded the investigation in the nearby areas to identify those responsible for planting it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378061/cherthala-excise-finds-cannabis-plant-near-bus-stop)