---
title: "ദൈവത്തിന്റെ മുതല് തന്നെ മോഷ്ടിച്ചല്ലേ ....? ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് പതക്കം മോഷ്ടിച്ച മുൻ ശാന്തിക്കാരൻ പിടിയില്‍"
english_title: "Former Priest Arrested for Gold Locket Theft from Mahadevikad Temple in Haripad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378060/former-priest-arrested-for-temple-theft-in-haripad"
published_at: "2026-08-12T06:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bc17aa2f8e_former-priest-arrested-for-temple-theft-in-haripad.jpg"
keywords: ["Mahadevikad Temple Theft", "Thrikkunnapuzha Police", "Theft Case"]
---

# ദൈവത്തിന്റെ മുതല് തന്നെ മോഷ്ടിച്ചല്ലേ ....? ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് പതക്കം മോഷ്ടിച്ച മുൻ ശാന്തിക്കാരൻ പിടിയില്‍

> **Lead Summary:** **ആലപ്പുഴ : **കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് ഒ വി വിഷ്ണു ആണ് പിടിയിലായത്. ക്ഷേത്രത്തിൽ മുമ്പ് പകരം ശാന്തിക്കാരനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് വിഷ്ണു എന്ന് പോലീസ് വ്യക്തമാക്കുന്നു.

## Article Content

**ആലപ്പുഴ : **കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് ഒ വി വിഷ്ണു ആണ് പിടിയിലായത്. ക്ഷേത്രത്തിൽ മുമ്പ് പകരം ശാന്തിക്കാരനായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് വിഷ്ണു എന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ മോഷണം നടക്കുന്നത്. രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് ശ്രീകോവിലിൽ നിന്ന് പതക്കം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ക്ഷേത്രപരിസരത്തുനിന്ന് ഒരു മൊബൈൽ ഫോണും തോർത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. തൃക്കുന്നപ്പുഴ പോലീസ് എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ പ്രദീപ്, ഗോപകുമാർ, സീനിയർ സിപിഒ വിനയചന്ദ്രൻ, സിപിഒമാരായ അനീഷ്, സഫീർ, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

**English Summary:**

Thrikkunnapuzha police arrested a former priest, O.V. Vishnu (36), for allegedly stealing a 4-gram gold locket from the sanctum sanctorum of the Mahadevikad Valiyaveedu Bhagavathi Temple in Karthikappally, Haripad. Vishnu had previously worked as a substitute priest at the temple. The theft, which occurred early on the 1st of the month, came to light when the priest opened the temple in the morning. Based on a mobile phone and towel found on the temple premises, police identified and arrested Vishnu with the help of the Cyber Cell. He was remanded to Mavelikkara Sub-Jail by the court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378060/former-priest-arrested-for-temple-theft-in-haripad)