---
title: "കണ്ണിൽ ചോരയില്ലാത്ത കൂട്ടം ...! ബൈക്ക് അപകടത്തിൽപ്പെട്ട 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ"
english_title: "Palghar Gang Rape Case 19 Year Old Girl Assaulted After Road Accident Three Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378059/palghar-19-year-old-girl-gang-raped-after-road-accident-three-arrested"
published_at: "2026-08-12T06:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b0979bb43_assam-hailakandi-15-year-girl-rape-murder-arrest.jpg"
keywords: ["Gang Rape", "Sexual Assault Case", "Rape Case", "Palghar Gang Rape"]
---

# കണ്ണിൽ ചോരയില്ലാത്ത കൂട്ടം ...! ബൈക്ക് അപകടത്തിൽപ്പെട്ട 19-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **മുംബൈ: ** മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള തലസാരിയിൽ വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ട ശേഷമാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരതയ്ക്കിരയാക്കിയത്.

## Article Content

**മുംബൈ: ** മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള തലസാരിയിൽ വാഹനാപകടത്തിൽപ്പെട്ട 19-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി മൂന്നുപേർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് ഓടിച്ചുവിട്ട ശേഷമാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരതയ്ക്കിരയാക്കിയത്.

പെൺകുട്ടിയും യുവാവും ഗുജറാത്തിലെ ഉമർഗാവിലേക്ക് പോയി മടങ്ങിവരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം റോഡിൽ തെന്നിവീണ് അപകടമുണ്ടാവുകയായിരുന്നുവെന്നാണ് പോലീസിന്റെ നിലപാട്. ഈ സമയം മോട്ടോർസൈക്കിളിൽ അതുവഴി എത്തിയ മൂന്നുപേർ ഇരുവരേയും ഭീഷണിപ്പെടുത്തുകയും, തുടർന്ന് തങ്ങളുടെ സുഹൃത്തുക്കളായ മൂന്നുപേരെ കൂടി വിളിച്ചുവരുത്തുകയുമായിരുന്നു.

അതിനുശേഷം ആറുപേരും ചേർന്ന് യുവാവിനെ മർദിച്ച് സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയും, സമീപത്തുണ്ടായിരുന്ന പഴയൊരു ബംഗ്ലാവിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

തിങ്കളാഴ്ചയാണ് അതിജീവിത ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. മർദനമേറ്റ യുവാവും തലസാരി പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് ചൊവ്വാഴ്ചയാണ് മറ്റ് രണ്ട് പ്രതികളെ പിടികൂടിയത്.

ഒളിവിലുള്ള ബാക്കി മൂന്ന് പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ടെന്ന് തലസാരി പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.

**English Summary:**

A 19-year-old girl was gang-raped by six men in Talasari, Palghar district, Maharashtra, after the two-wheeler she was traveling on slipped. According to police, three men initially threatened the victim and her male companion before summoning three others. The group assaulted the young man, chased him away, and dragged the girl to a secluded spot near an old bungalow. The victim filed a complaint on Monday, following which police arrested one suspect and later nabbed two more on Tuesday. A special team has been formed to track down the remaining three suspects. The victim's condition is stable.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378059/palghar-19-year-old-girl-gang-raped-after-road-accident-three-arrested)