---
title: "ആടുകളെ മേയ്ക്കാൻ പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കരിമ്പിൻ തോട്ടത്തിൽ വെച്ച് രണ്ട് യുവാക്കൾ പീഡിപ്പിച്ചതായി പരാതി, ഒരു പ്രതിയെ തിരിച്ചറിഞ്ഞു"
english_title: "Class 8 Girl Allegedly Gang-Raped in Bareilly, UP Police Launch Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378053/bareilly-class-8-girl-gang-rape-case"
published_at: "2026-08-11T22:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b58df829b2_bareilly-class-8-girl-gang-rape-case.jpg"
keywords: ["Gang Rape", "Crime News", "Sexual Assault"]
---

# ആടുകളെ മേയ്ക്കാൻ പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കരിമ്പിൻ തോട്ടത്തിൽ വെച്ച് രണ്ട് യുവാക്കൾ പീഡിപ്പിച്ചതായി പരാതി, ഒരു പ്രതിയെ തിരിച്ചറിഞ്ഞു

> **Lead Summary:** ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ആടുകളെ മേയ്ക്കുന്നതിനായി പോയ പെൺകുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി രണ്ട് യുവാക്കൾ പീഡിപ്പിച്ചു എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

## Article Content

ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ആടുകളെ മേയ്ക്കുന്നതിനായി പോയ പെൺകുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി രണ്ട് യുവാക്കൾ പീഡിപ്പിച്ചു എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അയൽവാസിയായ ആൺകുട്ടിയോടൊപ്പമാണ് പെൺകുട്ടി ആടുകളെ മേയ്ക്കാൻ പോയത്.

ഈ സമയം വിമലേഷ് എന്നയാൾ സുഹൃത്തിനൊപ്പം എത്തി പെൺകുട്ടിയെ ഉപദ്രവിച്ചു എന്നാണ് പരാതി.പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആൺകുട്ടിയാണ് സംഭവം ബന്ധുക്കളെ അറിയിച്ചത്. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ അമ്മ സ്ഥലത്ത് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു എന്ന് പോലീസ് പറഞ്ഞു.

തുടർന്ന് കുടുംബം നവാബ്ഗഞ്ച് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു.

**English Summary:**

A Class 8 girl was allegedly gang-raped in Bareilly, Uttar Pradesh, by two men who reportedly dragged her into a sugarcane field while she was grazing goats. Police said one accused, identified as Vimalesh, has been named. The incident occurred on Sunday evening. The girl was with a neighbour boy who informed the family. A complaint has been filed at Nawabganj police station and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378053/bareilly-class-8-girl-gang-rape-case)