---
title: "ഓണം സ്പെഷൽ ഡ്രൈവ്; കോഴിക്കോട് വടകരയിൽ  117 ലീറ്റർ മാഹി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ"
english_title: "117 Litres Mahe Liquor Seized in Vadakara, One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378048/117-litres-mahe-liquor-seized-vadakara"
published_at: "2026-08-11T22:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b515f68d50_117-litres-mahe-liquor-seized-vadakara.jpg"
keywords: ["Mahe Liquor", "Abkari Act", "Liquor Seized", "Vadakara"]
---

# ഓണം സ്പെഷൽ ഡ്രൈവ്; കോഴിക്കോട് വടകരയിൽ  117 ലീറ്റർ മാഹി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** കോഴിക്കോട്: കേരളത്തിൽ വിൽപന അവകാശം ഇല്ലാത്ത 117 ലീറ്റർ മാഹി മദ്യം കാറിൽ കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് ആണ് അറസ്റ്റിലായത്.

## Article Content

കോഴിക്കോട്: കേരളത്തിൽ വിൽപന അവകാശം ഇല്ലാത്ത 117 ലീറ്റർ മാഹി മദ്യം കാറിൽ കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് ആണ് അറസ്റ്റിലായത്.

ഓണം സ്പെഷൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 8ന് വടകര അഴിയൂരിനു സമീപം ചോമ്പാലയിലെ കണ്ണൂർ - കോഴിക്കോട് ദേശീയപാതയിൽ വെച്ചായിരുന്നു പരിശോധന.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് കോഴിക്കോട് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എൻ.എസ്.സുനീഷിന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. പരിശോധനയിൽ കാറിൽ നിന്ന് കേരളത്തിൽ വിൽപന അനുമതിയില്ലാത്ത മാഹി മദ്യം 117 ലീറ്റർ കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.

പ്രതിയെ വടകര റേഞ്ച് ഓഫിസിൽ ഹാജരാക്കിയ ശേഷം അബ്കാരി നിയമപ്രകാരം കേസെടുത്തു എന്ന് എക്സൈസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ പിഒ(ജി)മാരായ ദീൻ ദയാൽ, കെ.എൻ.ജിജു, സിഇഒ എം.കെ.അതുൽരാഗ് എന്നിവരും ഉണ്ടായിരുന്നു.

ഓണക്കാലത്ത് നിയമവിരുദ്ധ മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

**English Summary:**

T.S. Sreeraj, 42, from Cherupuzha Thalappulath in Kannur, was arrested by the Excise in Vadakara for transporting 117 litres of Mahe liquor in a car. The arrest was made on Tuesday at 8 AM near Chombala on the Kannur-Kozhikode NH as part of Onam Special Drive and Operation Thunder. The raid was led by Preventive Officer N.S. Suneesh of the Excise Enforcement and Anti-Narcotic Special Squad, Kozhikode. A case was registered under the Abkari Act.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378048/117-litres-mahe-liquor-seized-vadakara)