---
title: "ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Gas Cylinder Explosion in Trikaripur House Destroyed Fire Force Doused Flame"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378028/trikaripur-house-gas-cylinder-explosion-fire-accident"
published_at: "2026-08-11T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b35502876a_trikaripur-house-gas-cylinder-explosion-fire-accident.jpg"
keywords: ["Gas Cylinder Explosion", "Fire Accident", "Fire Force Trikaripur"]
---

# ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കാസർകോട്: ** തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ വീട്ടിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു.

## Article Content

**കാസർകോട്: ** തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഉൾഭാഗം പൂർണ്ണമായും കത്തിനശിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ വീട്ടിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവാകുകയായിരുന്നു.

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീ പടർന്നുപിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകരുകയും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തിച്ചാമ്പലാവുകയും ചെയ്തു.

അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായി അണച്ചത്.

**English Summary:**

A major fire broke out at the house of K.P. Nisar at Beerycheri Kooleri in Trikaripur, Kasaragod, after a gas cylinder exploded while cooking in the evening. The internal structure of the house, along with furniture and electronic appliances, was completely destroyed in the blast. Four people, including women and children, who were inside the house escaped unhurt as they ran outside immediately upon noticing the gas leak and fire before the explosion occurred. Fire rescue personnel from Trikaripur arrived at the scene and extinguished the fire.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378028/trikaripur-house-gas-cylinder-explosion-fire-accident)