---
title: "ഗുരുവായൂരിൽ വിവാഹത്തിരക്ക്; ഓഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം"
english_title: "Guruvayur Temple Announces Special Arrangements for Chingam Sunday Weddings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378011/guruvayur-temple-announces-special-arrangements-for-chingam-sunday-weddings"
published_at: "2026-08-11T17:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0d561430a_guruvayur-temple-announces-special-arrangements-for-chingam-sunday-weddings.jpg"
keywords: ["Guruvayur Temple", "Guruvayur Devaswom", "Wedding Rush"]
---

# ഗുരുവായൂരിൽ വിവാഹത്തിരക്ക്; ഓഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം

> **Lead Summary:** **തൃശൂർ: [**ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഗുരുവായൂർ ദേവസ്വം.

## Article Content

**തൃശൂർ: [**ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഗുരുവായൂർ ദേവസ്വം.

ഓഗസ്റ്റ് 23-ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30-ന് 295 വിവാഹങ്ങളുമാണ് ഇതിനകം ശീട്ടാക്കിയിട്ടുള്ളത്. ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്തുന്നതിനും വിവാഹ ചടങ്ങുകൾ സുഗമമാക്കുന്നതിനുമായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

**പ്രധാന ക്രമീകരണങ്ങൾ**

**ചടങ്ങുകൾ പുലർച്ചെ മുതൽ: **വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ 4 മണി മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും.

**മണ്ഡപങ്ങളും കോയ്മമാരും: **താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജീകരിക്കും. കൂടാതെ, ചടങ്ങുകൾ വേഗത്തിലാക്കാൻ കൂടുതൽ ക്ഷേത്രം കോയ്മമാരെയും മണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘങ്ങളെയും നിയോഗിക്കും.

**വഴികൾ ക്രമീകരിക്കുന്നു: **ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കി മാറ്റും. വിവാഹ സംഘങ്ങൾ തെക്കേ നട വഴി പ്രവേശിച്ച് ചടങ്ങുകൾക്ക് ശേഷം തെക്കേ നടയിലൂടെ തന്നെ മടങ്ങിപ്പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.

**ടോക്കൺ സംവിധാനം: **വരനും വധുവുമടങ്ങുന്ന സംഘം നേരത്തെ എത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങി അവിടെ വിശ്രമിക്കാവുന്നതാണ്. ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയം വഴി കിഴക്കേ നട മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും.

**ആളുകളുടെ നിയന്ത്രണം: **വധൂവരന്മാർ ഉൾപ്പെടെയുള്ള വിവാഹ സംഘത്തിൽ ഫോട്ടോഗ്രാഫർമാർ അടക്കം പരമാവധി 24 പേർക്ക് മാത്രമായിരിക്കും മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം.

**പ്രദക്ഷിണങ്ങൾക്ക് നിയന്ത്രണം: **വൻ തിരക്ക് മുൻകൂട്ടി കണ്ട് ക്ഷേത്രത്തിലെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല.

ഭക്തർക്കും വിവാഹത്തിനെത്തുന്നവർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ദേവസ്വം ജീവനക്കാരും സെക്യൂരിറ്റിയും പോലീസും രംഗത്തുണ്ടാകും. ചടങ്ങുകൾ മികച്ച രീതിയിൽ നടത്തുവാൻ എല്ലാവരുടെയും സഹകരണവും ദേവസ്വം അഭ്യർത്ഥിച്ചിട്ടുണ്ട്.**
English Summary: **Guruvayur Devaswom has announced special arrangements to manage the heavy wedding rush at Guruvayur Temple on the first two Sundays of the Malayalam month of Chingam. A total of 377 weddings are scheduled for August 23 and 295 for August 30. Wedding ceremonies will begin from 4 am on both days. Six mandapams will be arranged, with additional temple staff and musical ensembles. The eastern entrance will operate as a one-way route, while wedding groups must enter and exit through the southern entrance. A token system will be implemented, and only 24 people, including photographers, will be allowed near each mandapam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378011/guruvayur-temple-announces-special-arrangements-for-chingam-sunday-weddings)