---
title: "മുട്ടിൽ മരംമുറി കേസ്: റോജി എം അഗസ്റ്റിനും സഹോദരന്മാർക്കും എതിരെ ജാമ്യമില്ല വാറന്റ്"
english_title: "NBW Issued Against Roji M Augustin And Brothers In Muttil Tree Felling Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378010/muttil-tree-felling-case-nbw-roji-augustin-brothers"
published_at: "2026-08-11T17:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0d19286b0_muttil-tree-felling-case-nbw-roji-augustin-brothers.jpg"
keywords: ["Muttil Tree Felling", "NBW", "Roji M Augustine", "Anto Augustine", "Josekutty Augustine"]
---

# മുട്ടിൽ മരംമുറി കേസ്: റോജി എം അഗസ്റ്റിനും സഹോദരന്മാർക്കും എതിരെ ജാമ്യമില്ല വാറന്റ്

> **Lead Summary:** കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് കോടതി നടപടി.

## Article Content

കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് കോടതി നടപടി.

ഈ മാസം 6-ാം തീയതിയും 10-ാം തീയതിയും മുട്ടിൽ മരംമുറി മരം വിൽപന കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരന്മാർ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചത്.

2021ലാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എം എം അലിയാർ പരാതി നൽകിയത്. വയനാട്ടിൽ നിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലുള്ള എം എം അലിയാറുടെ മലബാർ ടിമ്പർ എന്ന സ്ഥാപനത്തിലായിരുന്നു വിറ്റത്.

പിന്നീടാണ് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിറ്റത് എന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. ഈ കേസിലാണ് ഇപ്പോൾ കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് വീണ്ടും ഈ മാസം 18-ആം തീയതി പരിഗണിക്കും.

**English Summary:**

The Chottanikkara Magistrate Court has issued non-bailable warrants against Roji M Augustin, Anto Augustin and Joskutty Augustin in connection with the Muttil tree felling and timber sale case. The accused failed to appear in court on both September 6 and 10. The case relates to a 2021 complaint by MM Aliyar of Malabar Timber, Ernakulam, alleging that illegally felled teak trees from Wayanad were sold to his establishment. The case will be considered again on September 18.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378010/muttil-tree-felling-case-nbw-roji-augustin-brothers)