---
title: "യൂണിഫോം വാങ്ങാൻ ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയ കേസ്; പോലീസ് ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് പുറത്താക്കി"
english_title: "Police Trainee Shambhu Removed from Service Over Rs 7 Lakh Uniform Fund Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378007/police-trainee-shambhu-removed-service-uniform-fund-fraud"
published_at: "2026-08-11T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b076028906_police-trainee-shambhu-removed-service-uniform-fund-fraud.jpg"
keywords: ["Police Trainee", "Uniform Fund Fraud", "Kerala Police", "Perurkada Police"]
---

# യൂണിഫോം വാങ്ങാൻ ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയ കേസ്; പോലീസ് ട്രെയിനി ശംഭുവിനെ സർവീസിൽ നിന്ന് പുറത്താക്കി

> **Lead Summary:** തിരുവനന്തപുരം: **[www.truevisionnews.com )]** പോലീസ് യൂണിഫോം വാങ്ങാനായി സഹപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ പോലീസ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കുകയും സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. കെ.എ.പി 3 ബറ്റാലിയൻ കമാൻഡന്റാണ് ഉത്തരവിറക്കിയത്.

## Article Content

തിരുവനന്തപുരം: **[www.truevisionnews.com )]** പോലീസ് യൂണിഫോം വാങ്ങാനായി സഹപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പോലീസ് ട്രെയിനി ശംഭുവിനെതിരെ കടുത്ത നടപടി. ശംഭുവിനെ പോലീസ് പരിശീലനത്തിൽ നിന്ന് ഒഴിവാക്കുകയും സർവീസിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. കെ.എ.പി 3 ബറ്റാലിയൻ കമാൻഡന്റാണ് ഉത്തരവിറക്കിയത്.

ട്രെയിനിങ് കാലയളവിലാണ് ശംഭു ഈ വൻ തട്ടിപ്പ് നടത്തിയത്. യൂണിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ യൂണിഫോം വാങ്ങാനായി ആകെ ഏഴ് ലക്ഷം രൂപ കൈമാറിയത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും യൂണിഫോം ലഭിക്കാതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷണം നടത്തി. ഈപ്പോഴാണ് ഓൺലൈൻ ഗെയിം കളിച്ച് പണം മുഴുവൻ നഷ്ടപ്പെടുത്തിയ വിവരം ശംഭു സമ്മതിച്ചത്.

വഞ്ചിക്കപ്പെട്ട പോലീസുകാർ നൽകിയ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്ത് ശംഭുവിനെ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനിങ് കാലയളവിലുള്ള ഉദ്യോഗസ്ഥനായതിനാൽ സാധാരണ നൽകുന്ന സസ്പെൻഷൻ നടപടിക്ക് പകരമായി പരിശീലനത്തിൽ നിന്ന് ഒഴിവാക്കി സർവീസിൽ നിന്ന് നേരിട്ട് നീക്കുകയാണ് ചെയ്തത്.

ഇതോടെ ശംഭുവിന് പോലീസ് യൂണിഫോം ധരിക്കാനോ പരിശീലനത്തിൽ പങ്കെടുക്കാനോ കഴിയില്ല. ഉന്നത അധികാരികളെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചാൽ മാത്രമേ ഇനി സർവീസിലേക്ക് തിരിച്ചെത്താൻ സാധിക്കൂ. സ്വന്തം സഹപ്രവർത്തകരെ തന്നെ പോലീസ് ട്രെയിനി തട്ടിപ്പിനിരയാക്കി എന്നതിനാൽ സംഭവത്തിൽ കടുത്ത വകുപ്പുതല നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

**English Summary:**

Police trainee Shambhu, who was arrested in a case involving the alleged misappropriation of Rs 7 lakh collected to purchase police uniforms, has been removed from service and relieved from training. The action was taken by the KAP 3 Battalion Command. According to the report, police personnel had transferred a total of Rs 7 lakh to Shambhu’s account as he was a member of the uniform committee. When uniforms were not delivered, Shambhu allegedly admitted that the money had been lost through online gaming. Perurkada Police registered a case based on a complaint from police personnel and arrested him. Further legal and departmental proceedings are expected to continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378007/police-trainee-shambhu-removed-service-uniform-fund-fraud)