---
title: "ദേ ഓണം ഇങ്ങെത്തി! സദ്യയിലെ പ്രധാന രുചി 'പുളിയിഞ്ചി' തയാറാക്കാം; ഇതാ ഈസി റെസിപ്പി  "
english_title: "raditional Kerala Puli Inji Recipe for a Flavorful Sadhya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378001/traditional-kerala-puli-inji-recipe"
published_at: "2026-08-11T16:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7affc163493_traditional-kerala-puli-inji-recipe.jpg"
keywords: ["Puli Inji", "Kerala Sadhya", "Ginger Pickle", "Sadhya Recipes"]
---

# ദേ ഓണം ഇങ്ങെത്തി! സദ്യയിലെ പ്രധാന രുചി 'പുളിയിഞ്ചി' തയാറാക്കാം; ഇതാ ഈസി റെസിപ്പി  

> **Lead Summary:** സദ്യവട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് എരിവും പുളിയും മധുരവും ഒത്തിണങ്ങിയ നാടന്‍ പുളിയിഞ്ചി. ചോറിനൊപ്പം കഴിക്കാന്‍ വളരെ രുചികരമായ ഇത് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാം.

## Article Content

സദ്യവട്ടങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് എരിവും പുളിയും മധുരവും ഒത്തിണങ്ങിയ നാടന്‍ പുളിയിഞ്ചി. ചോറിനൊപ്പം കഴിക്കാന്‍ വളരെ രുചികരമായ ഇത് എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാം.

**ആവശ്യമായ ചേരുവകള്‍**

*ഇഞ്ചി - 1 കപ്പ് (പൊടിയായി അരിഞ്ഞത്)*

*പച്ചമുളക് - 5-6 എണ്ണം (പൊടിയായി അരിഞ്ഞത്)*

*പുളി - വലിയ നെല്ലിക്ക വലുപ്പത്തില്‍ (ഇഞ്ചിയുടെ അളവിനനുസരിച്ച് പാകത്തിന്)*

*ശർക്കര - മുക്കാല്‍ കപ്പ് (ചെറുതായി പൊടിച്ചത്)*

*മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ*

*മുളകുപൊടി - 1 ടീസ്പൂൺ*

*കായപ്പൊടി - 1/2 ടീസ്പൂൺ*

*ഉലുവപ്പൊടി - 1/4 ടീസ്പൂൺ*

*ഉപ്പ് - ആവശ്യത്തിന്*

*വെളിച്ചെണ്ണ - ആവശ്യത്തിന്*

*കടുക് - 1 ടീസ്പൂൺ*

*വറ്റൽമുളക് - 2-3 എണ്ണം*

*കറിവേപ്പില - രണ്ട് തണ്ട്*

**തയാറാക്കുന്ന വിധം**

ആദ്യം പുളി അല്പം വെള്ളത്തില്‍ കുതിര്‍ത്ത് നല്ല കട്ടിയുള്ള നീര് പിഴിഞ്ഞെടുത്ത് മാറ്റി വെക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ക്കുക. ഇഞ്ചിക്ക് നല്ലൊരു ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരുന്നതുവരെ നന്നായി വഴറ്റിയെടുക്കുക. 

ഇഞ്ചി നന്നായി മൂത്തുകഴിഞ്ഞാല്‍ അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ കുറഞ്ഞ തീയില്‍ വഴറ്റുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പുളിവെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് പാൻ മൂടി വെച്ച് തിളപ്പിക്കുക. പുളിവെള്ളത്തിലെ പച്ചപ്പ് മാറി എണ്ണ തെളിയാന്‍ തുടങ്ങണം.

പുളി നന്നായി കുറുകി വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര അലിഞ്ഞ് ചാറ് നല്ല കുഴമ്പ് രൂപത്തിലാകുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. അവസാനം കായപ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വെയ്ക്കുക.

മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിച്ച് പുളിയിഞ്ചിയിലേക്ക് ഒഴിക്കുക. രുചികരമായ നാടൻ പുളിയിഞ്ചി തയ്യാര്‍. ഇത് വായു കടക്കാത്ത കുപ്പിയില്‍ സൂക്ഷിച്ചാല്‍ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. സദ്യയ്ക്ക് മാത്രമല്ല, സാധാരണ ദിവസങ്ങളിലും ചോറിനൊപ്പം കഴിക്കാൻ ഏറെ മികച്ചതാണ്.**

English Summary: **Traditional Puliyinji is a popular Kerala dish combining spicy, sour and sweet flavours. It can be easily prepared at home using ginger, green chillies, tamarind, jaggery and spices. Ginger and green chillies are fried until golden brown before turmeric and chilli powder are added. Tamarind water and salt are then added and cooked until the mixture thickens. Jaggery is added next, followed by asafoetida and fenugreek powder. Finally, mustard, dried chillies and curry leaves are tempered in coconut oil and added to the Puliyinji. It can be stored in an airtight container for several days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378001/traditional-kerala-puli-inji-recipe)