ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിച്ചാല്‍

ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിച്ചാല്‍
Sep 28, 2021 02:42 PM | By Vyshnavy Rajan

കുളിയ്ക്കുന്നതിന് നാം പൊതുവേ കണ്ടുപിടിയ്ക്കുന്ന കാരണം ശരീരം വൃത്തിയാക്കുക എന്നതാണ്. എന്നാല്‍ അതു മാത്രമല്ല. നാം തണുത്ത വെളളത്തില്‍ കുളിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ നെര്‍വിന്റെ അറ്റങ്ങള്‍ ഉത്തേജിയ്ക്കപ്പെട്ട് ഊര്‍ജോല്‍പാദനമുണ്ടാകുന്നു.

ഇതാണ് കുളി കഴിഞ്ഞാല്‍ ഉന്മേഷം തോന്നുന്നത്. ഇതു പോലെ തന്നെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുളി. ഇത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നതാണ് കാരണം. കുളിയ്ക്കുമ്പോള്‍ നോര്‍മലായിട്ടുളള ചര്‍മത്തില്‍ സെബം എന്നൊരു ദ്രാവകം പുറത്തു വരുന്നു.

എണ്ണമയമുള്ള ഈ ദ്രാവകം ശരീരത്തിലെ സ്വാഭാവിക എണ്ണമയം നല്‍കുന്നു. ഈ സെബവുമായി പൊടിയും മറ്റും ചേരുമ്പോള്‍ ഇത് അഴുക്കായി മാറുന്നു. ഇത് നീക്കാനാണ് നാം സോപ്പും മറ്റുമിട്ട് കുളിയ്ക്കുന്നത്. പലര്‍ക്കുമുള്ള സംശയമാണ് ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിയ്ക്കുന്നത് ദോഷകരമോ എന്ന ചിന്ത.


ഇത് ദോഷകരം എന്ന രീതിയില്‍ പലയിടത്തും അഭിപ്രായങ്ങളും കാണാം. എന്നാല്‍ ഭൂരിഭാഗം പേരും, പ്രത്യേകിച്ചും ചൂടുവെള്ളം ഉപയോഗിച്ച് കുളിയ്ക്കുന്നുവെങ്കില്‍ ഇതില്‍ തണുത്ത വെള്ളം ചേര്‍ത്താകും കുളിയ്ക്കുക. ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിയ്ക്കുന്നതില്‍ ആരോഗ്യപരമായ തെററുകളില്ല. ഇത് ദോഷകരവുമല്ല. അന്തരീക്ഷവും നമ്മുടെ ശരീരത്തിലെ താപനിലയുമായി സന്തുലനമുണ്ടാകും.

അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്നു പോകാനാണ് ശരീരവും ശ്രമിയ്ക്കുക. കുളിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് ആരോഗ്യകരം. നമ്മുടെ ശരീരത്തിന്റെ താപനിലയുമായി ചേര്‍ന്നു പോകുന്ന വെള്ളം തന്നെയാണ് കൂടുതല്‍ ആരോഗ്യകരവും. ചൂടുവെള്ളം ഉപയോഗിയ്ക്കുന്നുവെങ്കില്‍ സാധാരണ വെള്ളത്തിന്റെ താപനിലയേക്കാള്‍ രണ്ടോ മൂന്നോ ഡിഗ്രി മാത്രം ചൂട് കൂടുതലുള്ള വെള്ളമാണ് നല്ലത്.

ഇതുപോലെ കുളിയ്ക്കാന്‍ എടുക്കുന്ന സമയവും പ്രധാനമാണ്. ചിലര്‍ ഏറെ നേരമെടുത്ത് വിശാലമായി കുളിയ്ക്കുന്നു. ഇത് കൂടുതല്‍ നല്ലതാണെന്നാണ് പലരുടേയും ചിന്ത. എന്നാല്‍ ഇത്തരത്തില്‍ ഏറെ നേരമെടുത്ത് കുളിയ്ക്കുന്നത് ചര്‍മാരോഗ്യത്തിന് നല്ലതല്ല. കൂടുതല്‍ സമയമെടുത്ത് കുളിയ്ക്കുമ്പോള്‍ നാം കൂടുതല്‍ വെള്ളവും ശരീരത്തില്‍ കോരിയൊഴിയ്ക്കും. ഇത് സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുന്നു. ചര്‍മം വല്ലാതെ വരണ്ടതാകും. പ്രത്യേകിച്ചും വരണ്ട ചര്‍മമെങ്കില്‍. ഇതു പോലെ കുളിയ്ക്കുന്നത് സെബം എന്ന സ്വാഭാവിക എണ്ണമയം നല്‍കുന്ന ഘടകം കളയുന്നു.

ഏറെ നേരമെടുത്ത് കുളിയ്ക്കുന്നതു പോലെ പെട്ടെന്ന് തന്നെ കാക്കക്കുളി കുളിയ്ക്കുന്നതും നല്ലതല്ല. ഇത് വൃത്തിയാക്കുക എന്ന ധര്‍മം നിര്‍വഹിയ്ക്കുന്നില്ല. 5-10 മിനിറ്റ് വരെയെടുത്ത് കുളിയ്ക്കാം. ഇതു പോലെ ചര്‍മം ചകിരിയോ ഇഞ്ചയോ സ്‌ക്രബറുകളോ ഒന്നും തന്നെ ഇട്ട് തേച്ചുരയ്‌ക്കേണ്ട കാര്യമില്ല. ഇത് ചര്‍മത്തെ നശിപ്പിയ്ക്കുന്നു. ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകും. വൃത്തിയായി കുൡച്ചാല്‍ മതിയാകും. ഇതു പോലെ കുറേ സോപ്പിട്ടു പതപ്പിയ്ക്കരുത്.


ഇത് ചര്‍മത്തിന് ദോഷം നല്‍കും. പതയുന്ന സോപ്പല്ല, അധികം പതയാത്ത വെള്ള സോപ്പുകളോ ഗ്ലിസറിന്‍ അടങ്ങിയ സോപ്പുകളോ ആണ് നല്ലത്. ഇവ തേച്ച ശേഷം നല്ലതുപോലെ കഴുകിക്കളയണം. ഇതു പോലെ ഉപയോഗിയ്ക്കുന്ന ടവല്‍ മൃദുവാകണം. ഇതല്ലെങ്കില്‍ ചര്‍മത്തിന് ദോഷം വരുത്തുന്നു. ചെവിയുടെ ഉള്‍വശം, ചെവിയുടെ പുറംഭാഗം, കഴുത്തിന്റെ മുന്‍ഭാഗവും പുറകും, മൂക്കിനുള്‍വശം എന്നിവ നല്ലപോലെ വൃത്തിയാക്കുക. ഇതു പോലെ വൃത്തിയാക്കുക.

ഇതു പോലെ പൊക്കിളിലും തുടയിടുക്കിലുമൊന്നും അമിതമായി സോപ്പുപയോഗിയ്ക്കരുത്. ഇവിടെ ഇന്‍ഫെക്ഷനുകള്‍ വരാന്‍ ഇതു സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇതു പോലെ കുളിച്ചയുടന്‍ പൗഡര്‍ ഇടുന്ന ശീലം പലര്‍ക്കുമുണ്ട്. കാരണം കുളികഴിഞ്ഞാല്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഈ പൗഡര്‍ ഇത്തരം സുഷിരങ്ങളില്‍ കയറിയിരിയ്ക്കാന്‍ സാധ്യതയേറെയാണ്.

ഇവ അടഞ്ഞ് മുഖക്കുരു, ചര്‍മത്തിന് അലര്‍ജി പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും. ഇതു പോലെ തലയില്‍ വെള്ളമൊഴിച്ച് വല്ലാതെ ശക്തിയായി തുവര്‍ത്തുന്നത് മുടി പോകാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടികൊഴിച്ചിലുള്ളവര്‍ക്ക്. കുളിയ്ക്കുമ്പോള്‍ ശരീര ഭാഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം ചെവിയുടെ ഉള്‍വശം, ചെവിയുടെ പുറംഭാഗം, കഴുത്തിന്റെ മുന്‍ഭാഗവും പുറകും, മൂക്കിനുള്‍വശം എന്നിവ നല്ലപോലെ വൃത്തിയാക്കുക.

If you take a bath with a mixture of hot and cold water

Next TV

Related Stories
തടി, വയര്‍ കുറയ്ക്കാന്‍ മാജിക് പൗഡര്‍...ഒന്ന്‍  പരീക്ഷിച്ചാലോ

Oct 26, 2021 09:14 AM

തടി, വയര്‍ കുറയ്ക്കാന്‍ മാജിക് പൗഡര്‍...ഒന്ന്‍ പരീക്ഷിച്ചാലോ

തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക മാജിക് പൗഡറിനെ കുറിച്ചറിയൂ, വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന...

Read More >>
ആര്‍ത്തവക്രമക്കേടിന് ഈ കാരണമോ?

Oct 25, 2021 08:58 PM

ആര്‍ത്തവക്രമക്കേടിന് ഈ കാരണമോ?

ആര്‍ത്തവം 10-11 വയസില്‍ തുടങ്ങി 50 വയസു വരെ എന്നാണ് കണക്ക്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത്തരം ആര്‍ത്തവത്തില്‍ ക്രമക്കേടുകള്‍...

Read More >>
തോൽക്കാത്തവർ മറക്കാതെ കാണണം

Oct 24, 2021 07:53 AM

തോൽക്കാത്തവർ മറക്കാതെ കാണണം

അർബുദ രോഗം ശാരീരികമായും മാനസികമയും കുടുംബങ്ങളെ തളർത്തുമ്പോൾ പ്രത്യാശ പകരുകയാണ് ഒരു ഹൃസ്വചിത്രം. അതു കൊണ്ട് തന്നെ "തോൽക്കാത്തവർ " മറക്കാതെ...

Read More >>
പിസിഒഡി ഉണ്ടോ? ആറു നേരം കഴിയ്ക്കൂ, കാരണം

Oct 23, 2021 07:02 AM

പിസിഒഡി ഉണ്ടോ? ആറു നേരം കഴിയ്ക്കൂ, കാരണം

പിസിഒഡി പ്രശ്‌നമെങ്കില്‍ പലപ്പോഴും ഭക്ഷണ നിയന്ത്രണത്തിലൂടെ ഒരു പരിധി വരെ നിയന്ത്രണം...

Read More >>
അയഞ്ഞ മാറിടങ്ങള്‍ക്ക് പരിഹാരം ഇതാ

Oct 22, 2021 07:17 PM

അയഞ്ഞ മാറിടങ്ങള്‍ക്ക് പരിഹാരം ഇതാ

സ്തനങ്ങള്‍ അയഞ്ഞ് തൂങ്ങുന്നത് ഒഴിവാക്കാന്‍ ചില പ്രത്യേക വിദ്യകള്‍ ഗുണം നല്‍കും....

Read More >>
തടി കുറയ്ക്കാന്‍ ചപ്പാത്തിയെങ്കില്‍ നെയ്യും വേണം...എന്തിനെന്ന് നോക്കാം

Oct 21, 2021 08:55 PM

തടി കുറയ്ക്കാന്‍ ചപ്പാത്തിയെങ്കില്‍ നെയ്യും വേണം...എന്തിനെന്ന് നോക്കാം

നെയ്യ് ശരീരത്തിന് നൽകുന്ന ഗുണങ്ങളും ആനുകൂല്യങ്ങളും ഒക്കെ എണ്ണിയാൽ...

Read More >>
Top Stories