---
title: "ഓണം നാട്ടിൽ ആഘോഷിക്കാം; ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി; പൂർണ വിവരങ്ങൾ അറിയാം"
english_title: "KSRTC Onam Special Services to Bengaluru, Mysuru and Chennai from August 18 "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377999/ksrtc-onam-special-interstate-services-august-18 "
published_at: "2026-08-11T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7afcbc44e3e_ksrtc-onam-special-interstate-services-august-18_.jpg"
keywords: ["KSRTC", "Onam Special Services", "Bengaluru", "Mysuru", "Chennai"]
---

# ഓണം നാട്ടിൽ ആഘോഷിക്കാം; ഓണം പ്രത്യേക സർവീസുകളുടെ റിസർവേഷൻ ആരംഭിച്ച് കെഎസ്ആർടിസി; പൂർണ വിവരങ്ങൾ അറിയാം

> **Lead Summary:** തിരുവനന്തപുരം:**[ ** പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.

## Article Content

തിരുവനന്തപുരം:**[ ** പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് ഈ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

 യാത്രക്കാർക്ക് www.keralartc.com എന്ന വെബ്സൈറ്റ് വഴിയോ, 'Ente KSRTC Neo OPRS' മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഓൺലൈൻ ബുക്കിങ് സൗകര്യമില്ലാത്തവർക്ക് സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ വഴിയും നേരിട്ട് ടിക്കറ്റ് എടുക്കാവുന്നതാണ്.

സർവീസ് വിവരങ്ങൾ (ഓഗസ്റ്റ് 18 - സെപ്റ്റംബർ 2)

കേരളത്തിൽ നിന്ന് വിദേശ നഗരങ്ങളിലേക്ക് ഈ മാസം 18 മുതൽ സെപ്റ്റംബർ 1 വരെയും, തിരികെ കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയുമാണ് സർവീസുകൾ.

**ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്:**കോഴിക്കോട്ടേക്ക് 8 ബസുകൾ, കണ്ണൂരിലേക്കും എറണാകുളത്തേക്കും 4 ബസുകൾ വീതം, തൃശൂരിലേക്ക് 3 ബസുകൾ, കോട്ടയത്തേക്ക് 2 ബസുകൾ.

കൂടാതെ മലപ്പുറം, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപ്പാട്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് ബസുകളും സർവീസ് നടത്തും.

**മൈസൂരുവിൽ നിന്ന്: **കണ്ണൂരിലേക്ക് 2 ബസുകൾ. എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകൾ വീതം.

**ചെന്നൈയിൽ നിന്ന്:** തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സ് ബസും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സി ബസും സർവീസ് നടത്തും.

ഈ നഗരങ്ങളിൽ നിന്ന് തിരികെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

**English Summary:**

KSRTC has started reservations for special interstate services for Onam travel. From August 18 to September 2, special services will operate between various destinations in Kerala and Bengaluru, Mysuru and Chennai. Services from Kerala to these cities will run from August 18 to September 1, while return services will operate from August 19 to September 2. Bengaluru will have services to Kozhikode, Kannur, Ernakulam, Thrissur, Kottayam and several other Kerala destinations. Special services are also planned from Mysuru to Kannur, Ernakulam and Thrissur, and from Chennai to Thiruvananthapuram and Ernakulam. Additional services will be arranged based on passenger demand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377999/ksrtc-onam-special-interstate-services-august-18 )