---
title: "ഓണസദ്യയ്ക്കായി നല്ല കറുമുറെ ഇരിക്കുന്ന ശർക്കര വരട്ടി വീട്ടിൽ തയാറാക്കാം"
english_title: "How to Make Perfect Sharkara Upperi at Home for Onam Sadya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377991/perfect-sharkara-upperi-recipe-at-home"
published_at: "2026-08-11T15:45:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af6fae6896_perfect-sharkara-upperi-recipe-at-home.jpg"
keywords: ["Sharkara Upperi", "Sharkara Varatti", "Onam Sadya", "Kerala Food", "Onam Recipes"]
---

# ഓണസദ്യയ്ക്കായി നല്ല കറുമുറെ ഇരിക്കുന്ന ശർക്കര വരട്ടി വീട്ടിൽ തയാറാക്കാം

> **Lead Summary:** **[**ഓണസദ്യക്ക് എത്രയൊക്കെ വിഭവങ്ങൾ ഉണ്ടായാലും ഇലയുടെ ഇടത് വശത്ത് തിളങ്ങി നിൽക്കുന്ന ശർക്കര ഉപ്പേരി (ശർക്കര വരട്ടി) തരുന്ന ആ ഒരു തൃപ്തി വേറെ തന്നെയാണ്. നല്ല നേന്ത്രക്കായുടെ കടുപ്പവും ശർക്കരയുടെ മധുരവും ഇഞ്ചി-ഏലക്ക കൂട്ടുകളുടെ മണവും ചേരുന്ന ഈ സദ്യയിലെ താരം ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാം. കഷണങ്ങൾ പരസ്പരം ഒട്ടിപ്പിടിക്കാതെ, നല്ല കറുമുറെ ഇരിക്കുന്ന പാകത്തിൽ ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം.

## Article Content

**[**ഓണസദ്യക്ക് എത്രയൊക്കെ വിഭവങ്ങൾ ഉണ്ടായാലും ഇലയുടെ ഇടത് വശത്ത് തിളങ്ങി നിൽക്കുന്ന ശർക്കര ഉപ്പേരി (ശർക്കര വരട്ടി) തരുന്ന ആ ഒരു തൃപ്തി വേറെ തന്നെയാണ്. നല്ല നേന്ത്രക്കായുടെ കടുപ്പവും ശർക്കരയുടെ മധുരവും ഇഞ്ചി-ഏലക്ക കൂട്ടുകളുടെ മണവും ചേരുന്ന ഈ സദ്യയിലെ താരം ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാം. കഷണങ്ങൾ പരസ്പരം ഒട്ടിപ്പിടിക്കാതെ, നല്ല കറുമുറെ ഇരിക്കുന്ന പാകത്തിൽ ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ****

നേന്ത്രക്കായ (പച്ചക്കായ): നാല് എണ്ണം (വലുത്)

ശർക്കര: മുന്നൂറ് മുതൽ നാനൂറ് ഗ്രാം വരെ

വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്

ചുക്കുപൊടി: ഒരു ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി: ഒരു ടീസ്പൂൺ

ജീരകപ്പൊടി (നല്ല ജീരകം): അര ടീസ്പൂൺ

അരിപ്പൊടി (വറുത്തത്): ഒന്ന് മുതൽ രണ്ട് ടേബിൾസ്പൂൺ വരെ

മഞ്ഞൾപ്പൊടി: അര ടീസ്പൂൺ

ഉപ്പ്: ഒരു നുള്ള്

വെള്ളം: അര കപ്പ്

തയാറാക്കുന്ന വിധം **

ഘട്ടം 1: കായ അരിയുന്ന വിധം

നേന്ത്രക്കായുടെ തൊലി കളഞ്ഞ് നാലായി നെടുകെ കീറുക.

അതിനുശേഷം അല്പം കട്ടിയുള്ള കഷണങ്ങളായി (ഏകദേശം ഒരു പൈസ നാണയത്തിന്റെ കനത്തിൽ) അരിഞ്ഞെടുക്കുക. കായ വറുക്കുമ്പോൾ ചുരുങ്ങിപ്പോകുമെന്നതിനാലാണ് കട്ടി കുറയ്ക്കാത്തത്.

അരിഞ്ഞ കഷണങ്ങൾ മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത വെള്ളത്തിൽ 10 മിനിറ്റ് ഇട്ടുവെക്കുക. പിന്നീട് വെള്ളം പൂർണ്ണമായും വാർന്നുപോകാൻ ഒരു അരിപ്പയിൽ വെക്കുക. (ഈർപ്പം ഒട്ടുമില്ലാതെ ഉണക്കിയെടുക്കണം).

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം കായ കഷണങ്ങൾ ഇട്ട് കൊടുക്കുക. തീ ഇടത്തരം (medium flame) ആക്കി വെച്ച് വേണം വറുക്കാൻ. കായ കഷണങ്ങൾ കിലുകിലാ ശബ്ദം വരുന്നത് വരെയും, ഉള്ളൊക്കെ വെന്ത് നല്ല കടുപ്പമാകുന്നത് വരെയും വറുക്കണം. (നന്നായി മൊരിഞ്ഞില്ലെങ്കിൽ ശർക്കരയിലിടുമ്പോൾ ഉപ്പേരി കുഴഞ്ഞുപോകും). വറുത്ത ശേഷം എണ്ണ വാരാൻ മാറ്റിവെക്കുക.

ഒരു വലിയ ചുവടുകട്ടിയുള്ള പാത്രത്തിൽ (ഉരുളി അല്ലെങ്കിൽ വലിയ കടായി) ശർക്കരയും 1/2 കപ്പ് വെള്ളവും ചേർത്ത് ചൂടാക്കുക. ശർക്കര പൂർണ്ണമായി ഉരുകിയ ശേഷം ഇതൊന്ന് അരിച്ചെടുക്കുക (അഴുക്കുകൾ കളയാൻ). അരിച്ചെടുത്ത ശർക്കരപ്പാനി വീണ്ടും പാത്രമൊഴിച്ച് തിളപ്പിക്കുക. ഇത് നല്ല നൂൽ പാകം ആകുന്നത് വരെ (ശർക്കര ഒട്ടിപ്പിടിക്കുന്ന പരുവം) തിളപ്പിച്ചു കുറുക്കുക.

ശർക്കരപ്പാനി പാകമാകുമ്പോൾ തീ വല്ലാതെ കുറച്ചു വെക്കുക (അല്ലെങ്കിൽ ഓഫ് ചെയ്യാം). ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന കായ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ശർക്കര എല്ലാ കഷണങ്ങളിലും പിടിക്കണം. തൊട്ടുപിന്നാലെ തന്നെ ചുക്കുപൊടി, ഏലയ്ക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വേഗത്തിൽ ഇളക്കുക.

ശർക്കര ഉണങ്ങിത്തുടങ്ങുമ്പോൾ കഷണങ്ങൾ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ വറുത്ത അരിപ്പൊടി മുകളിലേക്ക് തൂവി കൊടുക്കുക. തീ ഓഫ് ചെയ്ത്, പാത്രം അടുപ്പിൽ നിന്ന് മാറ്റി തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ചൂടാറുന്തോറും ശർക്കര ഉണങ്ങി, അരിപ്പൊടിയുടെ പുറംകുപ്പായത്തോടെ നല്ല ക്രിസ്പിയായ ശർക്കര ഉപ്പേരി റെഡിയാകും.നന്നായി ചൂടാറിയ ശേഷം ഇത് ഈർപ്പമില്ലാത്ത ഒരു എയർ ടൈറ്റ് ഭരണരണിയിലോ പാത്രത്തിലോ അടച്ചു സൂക്ഷിച്ചാൽ ഏറെനാൾ കേടുകൂടാതെ ഉപയോഗിക്കാം

**English Summary:**

Sharkara Upperi, also known as Sharkara Varatti, is an indispensable dish in the Onam Sadya. Known for its sweetness and the aroma of ginger and cardamom, it is a distinctive part of the traditional feast. The dish can also be prepared perfectly at home. Its combination of sweetness and the fragrance of ginger and cardamom gives Sharkara Upperi its special taste and aroma, making it a popular part of the Onam Sadya.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377991/perfect-sharkara-upperi-recipe-at-home)