---
title: "ഹോ ഇതിപ്പം പണിയായല്ലോ..! പുതിയ ക്രിയേറ്റർമാർക്ക് വരുമാനം നേടാനുള്ള മാനദണ്ഡങ്ങൾ ഇരട്ടിയാക്കി യൂട്യൂബ്"
english_title: "YouTube Tightens Monetization Eligibility Rules for New Creators"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377986/youtube-tightens-monetization-rules-for-new-creators"
published_at: "2026-08-11T15:33:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af3a57dfe8_youtube-tightens-monetization-rules-for-new-creators.jpg"
keywords: ["YouTube", "YouTube Partner Program", "Content Creators", "YouTube Shorts"]
---

# ഹോ ഇതിപ്പം പണിയായല്ലോ..! പുതിയ ക്രിയേറ്റർമാർക്ക് വരുമാനം നേടാനുള്ള മാനദണ്ഡങ്ങൾ ഇരട്ടിയാക്കി യൂട്യൂബ്

> **Lead Summary:** **ന്യൂഡൽഹി: [ **യൂട്യൂബ് വഴി വരുമാനം നേടാൻ ആഗ്രഹിക്കുന്ന പുതിയ ക്രിയേറ്റർമാർക്ക് കനത്ത തിരിച്ചടിയായി പുതിയ പ്രഖ്യാപനം. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് യൂട്യൂബ് പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ നിന്ന് വരുമാനനേട്ടമുണ്ടാക്കുന്ന ക്രിയേറ്റർമാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

## Article Content

**ന്യൂഡൽഹി: [ **യൂട്യൂബ് വഴി വരുമാനം നേടാൻ ആഗ്രഹിക്കുന്ന പുതിയ ക്രിയേറ്റർമാർക്ക് കനത്ത തിരിച്ചടിയായി പുതിയ പ്രഖ്യാപനം. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് യൂട്യൂബ് പുതിയ നിബന്ധനകൾ അവതരിപ്പിച്ചു. വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിൽ നിന്ന് വരുമാനനേട്ടമുണ്ടാക്കുന്ന ക്രിയേറ്റർമാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പുതിയ നിയമങ്ങൾ പ്രകാരം വരുമാനം നേടാൻ ചാനലിന് കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ ഉണ്ടായിരിക്കണം. കൂടാതെ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (365 ദിവസങ്ങൾ) 8,000 ക്വാളിഫൈഡ് വാച്ച് അവർ നേടിയിരിക്കുകയോ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് നേടുകയോ വേണം.

മുൻപ് വരുമാനം ലഭിക്കുന്നതിനായി 4,000 വാച്ച് അവർ അല്ലെങ്കിൽ 10 മില്യൺ ഷോർട്സ് വ്യൂസ് മാത്രമായിരുന്നു ആവശ്യമായിരുന്നത്. എന്നാൽ ഇപ്പോഴത് യൂട്യൂബ് ഇരട്ടിയാക്കുകയാണുണ്ടായത്.

ഈ പുതിയ നിയമങ്ങൾ 2027 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എങ്കിലും, നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള ക്രിയേറ്റർമാരെ ഈ മാറ്റങ്ങൾ ബാധിക്കില്ല. പുതുതായി കടന്നുവരുന്നവർക്ക് മാത്രമാണ് ഈ കർശന നിബന്ധനകൾ വലിയ വെല്ലുവിളിയാകുന്നത്.

നയങ്ങളിൽ മാറ്റം വരുത്താനുള്ള യഥാർത്ഥ കാരണം യൂട്യൂബ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്ലാറ്റ്‌ഫോമിൽ നിന്ന് വലിയ തുക സമ്പാദിക്കുന്ന പുതിയ ക്രിയേറ്റർമാരുടെ എണ്ണം നിയന്ത്രിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377986/youtube-tightens-monetization-rules-for-new-creators)