---
title: "സ്വർണപ്രേമികൾക്ക് ആശ്വാസം..! രാവിലെ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; ഇപ്പോഴത്തെ നിരക്കറിയാം"
english_title: "Kerala Gold Price Today Falls By Rs 120 Per Gram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377982/kerala-gold-price-falls-rs-120-per-gram-today"
published_at: "2026-08-11T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aef9bd7e79_kerala-gold-price-falls-rs-120-per-gram-today.jpg"
keywords: ["Kerala Gold Price", "Gold Rate Today", "Kerala Market Price"]
---

# സ്വർണപ്രേമികൾക്ക് ആശ്വാസം..! രാവിലെ കയറ്റം, ഉച്ചയോടെ താഴെയിറങ്ങി സ്വർണ വില; ഇപ്പോഴത്തെ നിരക്കറിയാം

> **Lead Summary:** തിരുവനന്തപുരം: ഉച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ഇടിവോടെ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയും പവന് 1,12,800 രൂപയുമാണ് ഇപ്പോൾ നിലവിലുള്ള വില.

## Article Content

തിരുവനന്തപുരം: ഉച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ ഇടിവോടെ കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയും പവന് 1,12,800 രൂപയുമാണ് ഇപ്പോൾ നിലവിലുള്ള വില.

ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് രാവിലെ സ്വർണ വിലയിൽ ഉയർച്ച ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. ഉച്ചയ്ക്ക് ശേഷം പുറത്തുവന്ന പുതുക്കിയ നിരക്കിലാണ് 120 രൂപയുടെ കുറവ് സംഭവിച്ചത്.

കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പ്രഖ്യാപിച്ച നിലവിലെ നിരക്ക് പ്രകാരം:

**22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്: 14,100 രൂപ**

**22 കാരറ്റ് സ്വർണം ഒരു പവന്: 1,12,800 രൂപ**

സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലെയും മാറ്റങ്ങൾക്ക് അനുസരിച്ചാണ് സംഭവിക്കുന്നത്. രാവിലെ ഉയർന്ന നിരക്കിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വില താഴ്ന്നതോടെ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേരിയ ആശ്വാസമായി.

വിലയിലെ ദൈനംദിന മാറ്റങ്ങൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്.

**കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ**

ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ

ഓ​ഗസ്റ്റ് 10- 1,11,440 രൂപ

ഓ​ഗസ്റ്റ് 9- 1,11,720 രൂപ

ഓഗസ്റ്റ് 8- 1,11,720 രൂപ

ഓഗസ്റ്റ് 7- 1,09,920 രൂപ

ഓഗസ്റ്റ് 6- 1,09, 800 രൂപ

ഓഗസ്റ്റ് 5- 1,07,680 രൂപ

ഓഗസ്റ്റ് 4- 1,05,600 രൂപ

ഓഗസ്റ്റ് 3- 1,05,760 രൂപ

ഓഗസ്റ്റ് 2- 1,05,760 രൂപ

ഓ​ഗസ്റ്റ് 1- 1,05,760 രൂപ

ജൂലൈ 31- 1,06,040 രൂപ

**English Summary:**

Gold prices in Kerala witnessed a decline in the afternoon. According to Kerala Gold and Silver Merchants Association, the price dropped by Rs 120 per gram. Currently, 22-carat gold is trading at Rs 14,100 per gram and Rs 1,12,800 per sovereign. In the morning, the rates were higher at Rs 14,220 per gram and Rs 1,13,760 per sovereign.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377982/kerala-gold-price-falls-rs-120-per-gram-today)