---
title: " ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി, ആശുപത്രിയിൽ ചികിത്സ തേടി യുവതി "
english_title: "2 Dead Lizards Found Inside Bread In Edakochi Bakery, Woman Hospitalized In Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377978/edakochi-bakery-bread-dead-lizards-woman-hospitalized"
published_at: "2026-08-11T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aeebc23bd7_edakochi-bakery-bread-dead-lizards-woman-hospitalized.jpg"
keywords: ["Dead Lizards", "Food Safety", "Ernakulam News"]
---

#  ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി, ആശുപത്രിയിൽ ചികിത്സ തേടി യുവതി 

> **Lead Summary:** പള്ളുരുത്തി: ഇടക്കൊച്ചിയിലെ സ്വകാര്യ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ 2 ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബ്രഡ് കഴിച്ച യുവതി ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

പള്ളുരുത്തി: ഇടക്കൊച്ചിയിലെ സ്വകാര്യ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ 2 ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. സംഭവത്തിൽ ബ്രഡ് കഴിച്ച യുവതി ആശുപത്രിയിൽ ചികിത്സ തേടി.

ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ദുരനുഭവം ഉണ്ടായത്. തിങ്കൾ വൈകിട്ട് ഇടക്കൊച്ചി പാമ്പായ്മൂല ജംക്‌ഷനിലുള്ള ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡ് പൊട്ടിച്ചപ്പോഴാണ് അതിനുള്ളിൽ ചത്ത പല്ലികളെ കണ്ടതെന്ന് ദിവ്യ പറയുന്നു.

കാര്യം ഉടൻ തന്നെ കടയുടമയെ അറിയിച്ചെങ്കിലും വിഷയം ഗൗരവത്തിലെടുക്കാതെ തങ്ങളെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് ദിവ്യയും കുടുംബവും ആരോപിച്ചു. ബ്രഡ് കഴിച്ച് അൽപ സമയത്തിന് ശേഷം ഛർദിയും അവശതയും അനുഭവപ്പെട്ടതിനെ തുടർന്ന് ദിവ്യ ആശുപത്രിയിൽ ചികിത്സ തേടി.

നിലവിൽ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ ഫുഡ് സേഫ്റ്റി കൺട്രോളറിനും ഔദ്യോഗിക പരാതി നൽകുമെന്ന് ദിവ്യ സുബീഷ് പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. ബേക്കറിയുടെ ലൈസൻസ്, ശുചിത്വം എന്നിവ പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

**English Summary:**

A woman from Edakochi, Divya Subeesh, found 2 dead lizards inside bread bought from a bakery at Pampaimal Junction on Monday evening. She alleged the shop owner ignored the complaint. After consuming the bread, she experienced vomiting and weakness and sought hospital treatment. She has informed the Kochi Corporation health department and plans to file a complaint with the Food Safety Controller. Further inspection of the bakery is expected.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377978/edakochi-bakery-bread-dead-lizards-woman-hospitalized)