---
title: "പരാതിയിൽ പൂട്ടി...! വയോധികയുടെ പെൻഷൻ തടഞ്ഞുവെച്ചു; പരാതിക്ക് പിന്നാലെ സഹകരണ ബാങ്ക് ജീവനക്കാരനായ മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ"
english_title: "Old Age Pension Withheld: Muslim League Leader Suspended in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377972/malappuram-muslim-league-leader-suspended-over-withholding-old-age-pension"
published_at: "2026-08-11T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aea00c52da_malappuram-muslim-league-leader-suspended-over-withholding-old-age-pension.jpg"
keywords: ["Muslim League", "Suspension", "Razak Ekkaparamba", "Pension Controversy"]
---

# പരാതിയിൽ പൂട്ടി...! വയോധികയുടെ പെൻഷൻ തടഞ്ഞുവെച്ചു; പരാതിക്ക് പിന്നാലെ സഹകരണ ബാങ്ക് ജീവനക്കാരനായ മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ

> **Lead Summary:** **മലപ്പുറം: ** വാർദ്ധക്യകാല പെൻഷൻ കൃത്യമായി വിതരണം ചെയ്യാതെ തടഞ്ഞുവെച്ചെന്ന ആരോപണത്തെ തുടർന്ന് മലപ്പുറത്തെ മുസ്‌ലിംലീഗ് നേതാവിനെതിരെ പാർട്ടി തലത്തിൽ അച്ചടക്ക നടപടി. കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയർ സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ റസാഖ് എക്കാപറമ്പിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

## Article Content

**മലപ്പുറം: ** വാർദ്ധക്യകാല പെൻഷൻ കൃത്യമായി വിതരണം ചെയ്യാതെ തടഞ്ഞുവെച്ചെന്ന ആരോപണത്തെ തുടർന്ന് മലപ്പുറത്തെ മുസ്‌ലിംലീഗ് നേതാവിനെതിരെ പാർട്ടി തലത്തിൽ അച്ചടക്ക നടപടി. കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയർ സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ റസാഖ് എക്കാപറമ്പിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.

കുഴിമണ്ണ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖിനായിരുന്നു പ്രദേശത്തെ നിരവധി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തി പെൻഷൻ തുക കൈമാറാനുള്ള ചുമതലയുണ്ടായിരുന്നത്. എന്നാൽ, കുഴിമണ്ണ ആലിൻചുവട് സ്വദേശിനിയായ ഇത്തിമ എന്ന വയോധികയ്ക്ക് അഞ്ച് മാസമായി പെൻഷൻ തുക ലഭിച്ചിരുന്നില്ല. തുടർച്ചയായി പെൻഷൻ മുടങ്ങിയതോടെ ഇവർ കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിച്ചതിന് പിന്നാലെ റസാഖ് ഇത്തിമയുടെ വീട്ടിലെത്തി കുടിശ്ശികയായ അഞ്ച് മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകിയതായി പറയപ്പെടുന്നു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി ഏറനാട് മണ്ഡലം കമ്മിറ്റിക്ക് ഔദ്യോഗികമായി പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് റസാഖിനെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്.

English Summary:

A Muslim League leader in Malappuram has been suspended from the party for six months over allegations of withholding old-age pension funds. Razak Ekkaparamba, senior secretary of the Kuzhimanna Panchayat Muslim League and an employee of the Kuzhimanna Service Co-operative Bank, was responsible for delivering pensions to beneficiaries' homes. Action was taken after Ithima, a resident of Alinchuvadu, complained to the panchayat secretary about not receiving her pension for five months. Following the complaint, Razak reportedly handed over the pending amount, and the Eranad Mandalam Committee suspended him after receiving a report from the panchayat committee.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377972/malappuram-muslim-league-leader-suspended-over-withholding-old-age-pension)