---
title: "'പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്; ട്രോളുകളെല്ലാം കോമഡിയായി കാണുന്നു, വിമർശനങ്ങളിൽ വിഷമമില്ല'- എം എൽ അശ്വിനി"
english_title: "BJP Kasaragod President ML Ashwini Responds To Trolls Over Police Jeep Incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377963/bjp-kasaragod-president-ml-ashwini-responds-to-trolls-jeep-video"
published_at: "2026-08-11T14:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae2a6d8d4e_bjp-kasaragod-president-ml-ashwini-responds-to-trolls-jeep-video.jpg"
keywords: ["ML Ashwini", "BJP Kasaragod", "Kumbla Protest", "Kerala Politics"]
---

# 'പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്; ട്രോളുകളെല്ലാം കോമഡിയായി കാണുന്നു, വിമർശനങ്ങളിൽ വിഷമമില്ല'- എം എൽ അശ്വിനി

> **Lead Summary:** കാസർഗോഡ്: സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും എല്ലാം കോമഡിയായാണ് കാണുന്നതെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു. കാസർഗോഡ് കുമ്പളയിൽ സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടഞ്ഞതിന്റെ വീഡിയോ ട്രോളായതിനോട് പ്രതികരിക്കുകയായിരുന്നു അവർ.

## Article Content

കാസർഗോഡ്: സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും എല്ലാം കോമഡിയായാണ് കാണുന്നതെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു. കാസർഗോഡ് കുമ്പളയിൽ സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടഞ്ഞതിന്റെ വീഡിയോ ട്രോളായതിനോട് പ്രതികരിക്കുകയായിരുന്നു അവർ.

> "ട്രോളുകളിലൊന്നും തനിക്ക് ഒരു പ്രശ്‌നവുമില്ല. ട്രോളുകളെല്ലാം കണ്ടു. എല്ലാം കോമഡിയായേ എടുത്തിട്ടുള്ളു" എന്ന് അവർ പറഞ്ഞു. പ്രതിഷേധത്തിനിടെ നടന്ന സംഭവത്തെ കുറിച്ച് അശ്വിനി വിശദീകരിച്ചു. "മാധ്യമങ്ങൾ മുഴുവൻ വീഡിയോ കൊടുത്തില്ല.

പകുതി വീഡിയോയേ കൊടുത്തുള്ളു. ഞാൻ ആദ്യം മുന്നിൽ പോയി. അപ്പോൾ ഞങ്ങളുടെ പ്രവർത്തകരും അങ്ങോട്ട് വന്നു. അതിനിടെ ജീപ്പ് പുറകിലേക്ക് എടുത്തു. ജീപ്പ് പിന്നിലേക്കെടുത്തപ്പോൾ ബാക്കി പ്രവർത്തകർ മുന്നിൽ ഉണ്ടല്ലോ എന്ന് കരുതി ഞാൻ പിന്നിലേക്ക് പോയി.

> ഞാൻ പിന്നിലേക്ക് പോയപ്പോൾ എന്റെ പ്രവർത്തകരും ഒപ്പം വന്നു. പിന്നീട് ജീപ്പ് മുന്നോട്ട് എടുത്ത് പോയി. ട്രോൾ ആയത് ഇതാണ്" എന്നായിരുന്നു അശ്വിനിയുടെ വിശദീകരണം. പ്രവർത്തകർക്കെതിരെ അശ്വിനി കുറ്റം പറഞ്ഞില്ല.

> "ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എവിടെയാണോ അവിടെ നിൽക്കണമെന്ന് മാത്രമാണ് പ്രവർത്തകരുടെ മനസിലുണ്ടായിരുന്നത്. അതുകൊണ്ടാണ് അവർ എന്റെ പിന്നാലെ വന്നത്. അതിൽ കുഴപ്പമൊന്നും തോന്നിയില്ല. ട്രോളൻമാർക്ക് ഒരു കണ്ടന്റ് ഉണ്ടായി. അവർക്ക് എന്റെ വീഡിയോ വച്ച് കുറച്ച് റീച്ചും ലൈക്കും കിട്ടി.

> ട്രോളുകൾ ഞാനും ആസ്വദിച്ചു. ഒരു വിഷമവുമില്ല. ഇനിയും ട്രോളുകൾ ഉണ്ടാവട്ടെ" എന്ന് അവർ കൂട്ടിച്ചേർത്തു. സംസാരരീതിയെ കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്കും അശ്വിനി മറുപടി നൽകി. "ഞാൻ ഒരു കർണാടകക്കാരിയാണ്. ബെംഗളൂരുവിലാണ് ജനിച്ച് വളർന്നത്. പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്.

കല്യാണം കഴിഞ്ഞ് വന്ന വീട്ടിലും ആരും മലയാളം സംസാരിക്കുമായിരുന്നില്ല. എല്ലാവരും തുളുവാണ് സംസാരിച്ചിരുന്നത്. രാഷ്ട്രീയത്തിൽ വന്നതിന് ശേഷം മാധ്യമങ്ങളെ കാണാൻ വേണ്ടി മാത്രമാണ് മലയാളം പഠിച്ചത്. വിമർശനങ്ങളിൽ വിഷമില്ല. ഇത്രയെങ്കിലും മലയാളം സംസാരിക്കുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.

> എന്റെ കണ്ടന്റിന് താഴെ മലയാളത്തിൽ ആളുകൾ കമന്റുകൾ ഇടുന്നുണ്ട്. അതെനിക്ക് വായിക്കാൻ അറിയില്ല. ഞാൻ വായിക്കണം എന്നുണ്ടെങ്കിൽ ഇംഗ്ലീഷിലോ കന്നഡയിലോ കമന്റ് ഇടണം. പറ്റുമെങ്കിൽ എന്നെപ്പോലെ കന്നഡ സംസാരിച്ച് കാണിക്കൂ" എന്നും അശ്വിനി പറഞ്ഞു.

അതേസമയം പ്രതിഷേധം ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനാണ് ഉദ്ദേശിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ മുസ്ലീം ലീഗിന്റെ അണികളാണ് കാരണമെന്നും അവരെ പേടിച്ച് പൊലീസുകാർ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തുവെന്നും അശ്വിനി ആരോപിച്ചു.

> "ഇത്തരം സംഭവമുണ്ടാകുമ്പോൾ ഞാൻ എന്റെ പ്രവർത്തകരുടെ കൂടെ നിൽക്കും. അവർക്ക് ഒന്നും സംഭവിക്കാൻ അനുവദിക്കില്ല. ജീവൻ കൊടുത്തും സംരക്ഷിക്കും. പൊലീസ് ജീപ്പ് മുൻഭാഗത്ത് പോയി ഞാൻ തടഞ്ഞു" എന്നും അവർ പറഞ്ഞു.

**English Summary:**

BJP Kasaragod District President ML Ashwini has responded to trolls over a video of her stopping a police jeep during a protest in Kumbla regarding the Savarkar controversy. she said she took all trolls as comedy and had no issues. She explained that the full video was not shown by media and that she and her workers moved back when the jeep reversed. Ashwini also addressed criticism about her Malayalam, stating she was born and raised in Bengaluru and learned Malayalam only after entering politics. She alleged that Muslim League workers were responsible for the situation and that police arrested BJP workers out of fear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377963/bjp-kasaragod-president-ml-ashwini-responds-to-trolls-jeep-video)