---
title: "പള്ളികൾ മാത്രം ലക്ഷ്യം വെയ്ക്കുന്ന പകൽക്കൊള്ളക്കാരൻ; നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്"
english_title: "Malappuram Mosque Theft Accused Muhammed Fairos Arrested Tirur Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377957/tirur-mosque-theft-accused-muhammed-fairos-arrested"
published_at: "2026-08-11T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7add951d1f3_tirur-mosque-theft-accused-muhammed-fairos-arrested.jpg"
keywords: ["Malappuram theft case", "Tirur police station", "Chamravattom mosque robbery", "Mosque Theft"]
---

# പള്ളികൾ മാത്രം ലക്ഷ്യം വെയ്ക്കുന്ന പകൽക്കൊള്ളക്കാരൻ; നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്

> **Lead Summary:** മലപ്പുറം: **[**ജില്ലയിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിവന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്.

## Article Content

മലപ്പുറം: **[**ജില്ലയിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിവന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്.

തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിലാണ് പ്രതി ഒടുവിൽ മോഷണം നടത്തിയത്. പകൽ സമയത്ത് പള്ളിക്കുള്ളിൽ കടന്നുകൂടിയ ഇയാൾ, കാണിക്കവഞ്ചി തകർത്ത് പണവും പള്ളിയിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

മുഹമ്മദ് ഫൈറൂസ് മുൻപും സമാനമായ രീതിയിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും മോഷണം നടത്തിയ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകളുണ്ടോയെന്നും, മോഷണമുതൽ വിറ്റഴിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ എസ്.ഐമാരായ ജിഷ്ണു, ജിതിൻ, രാജശേഖരൻ, നസീർ, പോലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗീസ്, ജീനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377957/tirur-mosque-theft-accused-muhammed-fairos-arrested)