---
title: "കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു"
english_title: "Renowned Nuclear Scientist And Thinker Dr M P Parameswaran Dies At 92"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377954/dr-mp-parameswaran-passes-away-nuclear-scientist-fourth-world-theory"
published_at: "2026-08-11T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7adbe619e48_dr-mp-parameswaran-passes-away-nuclear-scientist-fourth-world-theory.jpg"
keywords: ["M P Parameswaran", "Nuclear Scientist", "CPM", "Fourth World Theory"]
---

# കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു

> **Lead Summary:** **തൃശ്ശൂർ: **പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. ആണവോർജ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഡോ. പരമേശ്വരൻ. എന്നാൽ ശാസ്ത്രത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

## Article Content

**തൃശ്ശൂർ: **പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. ആണവോർജ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനായിരുന്നു ഡോ. പരമേശ്വരൻ. എന്നാൽ ശാസ്ത്രത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

> പരമേശ്വരൻ അവതരിപ്പിച്ച "നാലാംലോക സിദ്ധാന്തം" ഒരു കാലത്ത് സിപിഎമ്മിലും കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് തിരികൊളുത്തി. വികസനത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും പുതിയ മാതൃകയാണ് ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത്.

എന്നാൽ പാർട്ടി നയങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീടും പൊതുസമൂഹത്തിൽ ശാസ്ത്ര അവബോധം പ്രചരിപ്പിക്കുന്നതിലും സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നതിലും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. ശാസ്ത്രം, തത്വചിന്ത, രാഷ്ട്രീയം എന്നീ മേഖലകളിൽ ആഴത്തിലുള്ള അടയാളങ്ങൾ പതിപ്പിച്ച ഡോ. എം.പി. പരമേശ്വരന്റെ വിയോഗം കേരളത്തിന് കനത്ത നഷ്ടമാണെന്ന് നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377954/dr-mp-parameswaran-passes-away-nuclear-scientist-fourth-world-theory)