---
title: "ഫോൺ ബാറ്ററി എപ്പോഴും 100% ചാർജ് ചെയ്യാറുണ്ടോ? സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ"
english_title: "How To Increase Smartphone Battery Life Charging Tips Malayalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377941/smart-phone-battery-life-increasing-charging-tips"
published_at: "2026-08-11T12:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ad475476fb_smart-phone-battery-life-increasing-charging-tips.jpg"
keywords: ["Smartphone battery life tips", "improve phone battery health", "mobile charging mistakes", "mobile tech tips Malayalam"]
---

# ഫോൺ ബാറ്ററി എപ്പോഴും 100% ചാർജ് ചെയ്യാറുണ്ടോ? സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

> **Lead Summary:** **[** സ്മാർട്ട്‌ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്നുപോകുന്നത് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. കൃത്യമായ പരിപാലനമില്ലെങ്കിൽ ഫോണിന്റെ ബാറ്ററി ലൈഫ് വേഗത്തിൽ നശിച്ചുപോകും. എന്നാൽ ചാർജിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും. അതിനായുള്ള പ്രധാന വഴികൾ ഇതാ:

## Article Content

**[** സ്മാർട്ട്‌ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീർന്നുപോകുന്നത് ഇന്ന് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. കൃത്യമായ പരിപാലനമില്ലെങ്കിൽ ഫോണിന്റെ ബാറ്ററി ലൈഫ് വേഗത്തിൽ നശിച്ചുപോകും. എന്നാൽ ചാർജിങ്ങിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സാധിക്കും. അതിനായുള്ള പ്രധാന വഴികൾ ഇതാ:

1. 80/20 റൂൾ ശീലമാക്കുക

ഫോൺ എപ്പോഴും 100 ശതമാനം വരെ ചാർജ് ചെയ്യുന്നതോ, അല്ലെങ്കിൽ പൂജ്യം ശതമാനം ആകുന്നത് വരെ കാത്തിരുന്ന് ചാർജ് ചെയ്യുന്നതോ ആയ ശീലം ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ഫോൺ ചാർജ് എപ്പോഴും 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിൽ നിലനിർത്താൻ ശ്രദ്ധിക്കുക. ഈ റൂൾ ബാറ്ററി അമിതമായി ചൂടാകുന്നത് തടയുകയും ലൈഫ് കൂട്ടുകയും ചെയ്യും (പ്രത്യേകിച്ച് ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ഏറെ ഗുണം ചെയ്യും).

2. ചൂടുള്ള സാഹചര്യങ്ങളിൽ ചാർജ് ചെയ്യരുത്

അന്തരീക്ഷ താപനില ഫോൺ ബാറ്ററിയെ സാരമായി ബാധിക്കും. ഫോൺ അമിതമായി ചൂടായിരിക്കുമ്പോൾ ചാർജ് ചെയ്യരുത്. അതുപോലെ വെയിലത്തോ അമിതമായി ചൂടുള്ള സ്ഥലങ്ങളിലോ വെച്ച് ഫോൺ ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

3. കഠിനമായ വെയിലത്ത് ഉപയോഗിക്കരുത്

നേരിട്ട് ശക്തമായ വെയിൽ അടിക്കുന്ന സാഹചര്യങ്ങളിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ബാറ്ററി ഹെൽത്ത് കുറയ്ക്കും. ഇത് ബാറ്ററി ചൂടാകാനും വീർക്കാനും കാരണമാകും. കാലപ്പഴക്കമുള്ള ഫോണുകൾ ആണെങ്കിൽ വെയിലത്തുവെച്ചുള്ള അമിത ഉപയോഗം മൂലം പൊട്ടിത്തെറിക്കാൻ വരെ സാധ്യതയുണ്ട്.

4. ചാർജിങ്ങിനിടെ ഫോൺ ഉപയോഗിക്കരുത്

ഫോൺ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന സമയത്ത് ഒരിക്കലും ഉപയോഗിക്കരുത്. പ്രത്യേകിച്ച് ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുന്നത് ബാറ്ററിയുടെ ആയുസ്സിനെ മാരകമായി ബാധിക്കും.

5. കണക്റ്റിവിറ്റികൾ ഓഫ് ചെയ്യുക

ഫോൺ ചാർജ് ചെയ്യുന്ന സമയത്ത് ബ്ലൂടൂത്ത്, വൈഫൈ, ജി.പി.എസ് (Location) തുടങ്ങിയവ ഓൺ ആയി കിടക്കുന്നത് ചാർജിങ് പ്രക്രിയ പതിയെയാക്കും. അതിനാൽ ചാർജ് ചെയ്യുമ്പോൾ ഇവ ഓഫ് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377941/smart-phone-battery-life-increasing-charging-tips)