---
title: "'യൂണിഫോം വാങ്ങാൻ കൊടുത്ത 7 ലക്ഷം ഓൺലൈൻ ഗെയിമിൽ തീർത്തു; ട്രെയിനി പൊലീസുകാരൻ അറസ്റ്റിൽ"
english_title: "Trainee Police Officer Shambu R Krishna Arrested Online Gaming Fraud Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377936/trainee-police-officer-arrested-online-gaming-fraud-trivandrum"
published_at: "2026-08-11T12:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7acd54b7106_trainee-police-officer-arrested-online-gaming-fraud-trivandrum.jpg"
keywords: ["Kerala Police trainee arrested", "Online gaming fraud Kerala", "Trivandrum police camp scam", "Police Uniform"]
---

# 'യൂണിഫോം വാങ്ങാൻ കൊടുത്ത 7 ലക്ഷം ഓൺലൈൻ ഗെയിമിൽ തീർത്തു; ട്രെയിനി പൊലീസുകാരൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: (**[truevisionnews.com) ]**യൂണിഫോം വാങ്ങി നൽകാമെന്ന് പറഞ്ഞ് സഹപ്രവർത്തകരായ പൊലീസുകാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്രെയിനി പൊലീസുകാരൻ അറസ്റ്റിലായി. പൊലീസ് ട്രെയിനിയായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

## Article Content

തിരുവനന്തപുരം: (**[truevisionnews.com) ]**യൂണിഫോം വാങ്ങി നൽകാമെന്ന് പറഞ്ഞ് സഹപ്രവർത്തകരായ പൊലീസുകാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്രെയിനി പൊലീസുകാരൻ അറസ്റ്റിലായി. പൊലീസ് ട്രെയിനിയായ ശംഭു ആർ. കൃഷ്ണനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് ക്യാമ്പിലെ യൂണിഫോം കമ്മിറ്റി അംഗമായിരുന്നു ശംഭു. ഇതേത്തുടർന്ന് യൂണിഫോം വാങ്ങാനായി സഹപ്രവർത്തകർ തുക മുഴുവൻ ശംഭുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് കൈമാറിയത്. എന്നാൽ, ഈ പണം ഉപയോഗിച്ച് യൂണിഫോം വാങ്ങുന്നതിന് പകരം ശംഭു ഓൺലൈൻ ഗെയിം കളിച്ച് മുഴുവൻ തുകയും നഷ്ടപ്പെടുത്തുകയായിരുന്നു.

യൂണിഫോം ലഭിക്കാൻ വൈകിയതോടെ സഹപ്രവർത്തകർ കാര്യമാരാഞ്ഞു. ഇതോടെയാണ് പണം ഓൺലൈൻ ഗെയിമിംഗിൽ നഷ്ടപ്പെട്ട വിവരം ശംഭു വെളിപ്പെടുത്തുന്നത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരിശീലനം നടക്കുകയായിരുന്ന ക്യാമ്പിൽ നിന്നുമാണ് പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ശംഭുവിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377936/trainee-police-officer-arrested-online-gaming-fraud-trivandrum)