---
title: "സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും വിദേശ പരിശീലകൻ; പ്രഖ്യാപനം ഉടൻ"
english_title: "CSK New Coach 2026 Stephen Fleming Replacement McCullum Hussey"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377925/csk-new-coach-2026-stephen-fleming-replacement"
published_at: "2026-08-11T11:44:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7abe08239c4_csk-new-coach-2026-stephen-fleming-replacement.jpg"
keywords: ["CSK", "IPL", "Stephen Fleming", "Coach"]
---

# സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും വിദേശ പരിശീലകൻ; പ്രഖ്യാപനം ഉടൻ

> **Lead Summary:** **ചെന്നൈ: [ **ഐപിഎല്ലിൽ 17 വർഷം ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗിന്റെ പകരക്കാരനായി വീണ്ടും വിദേശ പരിശീലകൻ എത്തുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി ഫ്ലെമിംഗ് ചുമതലയേറ്റ ഒഴിവിലാണ് സിഎസ്‌കെ പുതിയ കോച്ചിനെ തേടുന്നത്.

## Article Content

**ചെന്നൈ: [ **ഐപിഎല്ലിൽ 17 വർഷം ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിച്ച സ്റ്റീഫൻ ഫ്ലെമിംഗിന്റെ പകരക്കാരനായി വീണ്ടും വിദേശ പരിശീലകൻ എത്തുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി ഫ്ലെമിംഗ് ചുമതലയേറ്റ ഒഴിവിലാണ് സിഎസ്‌കെ പുതിയ കോച്ചിനെ തേടുന്നത്.

പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. താരങ്ങളുടെ കൈമാറ്റത്തേക്കാൾ പ്രാധാന്യം പുതിയ പരിശീലകനെ നിയമിക്കുന്നതിനാണെന്ന് കാശി വിശ്വനാഥൻ പറഞ്ഞു. പ്രമുഖരായ നിരവധി പരിശീലകർ താൽപര്യം അറിയിച്ച് മാനേജ്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഇഒ കാശി വിശ്വനാഥൻ, ടീം ഡയറക്ടർ രൂപ ഗുരുനാഥ് എന്നിവർ ചേർന്നാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്, മുൻ ക്യാപ്റ്റൻ എം.എസ്. ധോണി എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പുതിയ കോച്ചിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അടുത്ത സീസണിലേക്കുള്ള ടീം രൂപീകരണം.

അതേസമയം, ഫ്ലെമിംഗിന്റെ പകരക്കാരനായി മൂന്ന് പ്രമുഖ വിദേശ താരങ്ങളുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇംഗ്ലണ്ട് വൈറ്റ്-ബോൾ ടീം പരിശീലകനും മുൻ ന്യൂസിലൻഡ് നായകനുമായ ബ്രെണ്ടൻ മക്കല്ലമാണ് ഇതിൽ മുന്നിലുള്ളത്.

2018 മുതൽ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനായ ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ഹസി, ജോഹ്നാസ്ബർഗ് സൂപ്പർ കിങ്സ് മുഖ്യപരിശീലകനായ ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ അൽബി മോർക്കൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ. 2009 മുതൽ 2026 വരെ അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സിഎസ്‌കെയ്ക്ക് സമ്മാനിച്ച ശേഷമാണ് ഫ്ലെമിംഗ് പടിയിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377925/csk-new-coach-2026-stephen-fleming-replacement)