---
title: "കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ കായക്കൊടി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ"
english_title: "Kozhikode 27 Year Old Man Found Dead Inside Jeep Near Medical College Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377918/kozhikode-27-year-old-man-found-dead-inside-jeep-near-medical-college-hospital-"
published_at: "2026-08-11T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab73040f94_kozhikode-man-found-dead-car-near-medical-college-wife-delivery.jpg"
keywords: ["Kozhikode Medical College", "Carbon Monoxide", "Vinu Prasad Death"]
---

# കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ കായക്കൊടി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട്** **മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ നിർത്തിയിട്ട ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. 

## Article Content

**കോഴിക്കോട്: **കോഴിക്കോട്** **മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം യുവാവിനെ നിർത്തിയിട്ട ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. 

മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വിനു പ്രസാദിന്റെ ഭാര്യയെ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ കൂട്ടിരിപ്പിന് വേണ്ടിയാണ് വിനു പ്രസാദ് എത്തിയിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജനകീയം ജീപ്പ് ഡ്രൈവറാണ് വിനു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377918/kozhikode-27-year-old-man-found-dead-inside-jeep-near-medical-college-hospital-)