---
title: "കോഴിക്കോട് മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്"
english_title: "Car Loses Control in Kozhikode Mavoor Accident, 3 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377900/kozhikode-mavoor-car-accident-3-injured-"
published_at: "2026-08-11T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa7ac85910_kozhikode-mavoor-car-accident-3-injured-.jpg"
keywords: ["Kozhikode Accident", "Mavoor", "Kerala Road Accident"]
---

# കോഴിക്കോട് മാവൂരിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയും തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മാവൂരിൽ കാർ നിയന്ത്രണം വിട്ട് വൻ അപകടം. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മലിൽ ഇന്നലെ രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിക്കുകയും തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

പാറമ്മൽ സ്വദേശി അഹമ്മദ്, സ്റ്റേഷനറി കട ഉടമ പി ടി മുഹമ്മദ്, കാർ യാത്രക്കാരിയും കുനിയിൽ സ്വദേശിയുമായ ഫാത്തിമ്മ ഷബിൻ എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. കോഴിക്കോട് ഭാഗത്തുനിന്ന് മാവൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാർ, റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അഹമ്മദിനെ ആദ്യം ഇടിക്കുകയായിരുന്നു.

തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ സ്റ്റേഷനറി കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാർ റോഡിലേക്ക് മറിയുകയായിരുന്നു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ കാറിൽ നിന്നും കടയിൽ നിന്നും പുറത്തെടുത്തതത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377900/kozhikode-mavoor-car-accident-3-injured-)