---
title: "ഒളിച്ചുകളി നടക്കില്ല; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്,അടുത്തയാഴ്ച ഹാജരാകണം"
english_title: "Youtuber Thoppi Nihaad Cyber Police Notice Obscene Video Case Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377898/youtuber-thoppi-gets-fresh-police-notice-cyber-case"
published_at: "2026-08-11T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa41eec61d_youtuber-thoppi-gets-fresh-police-notice-cyber-case.jpg"
keywords: ["Youtuber Thoppi arrest news", "Thoppi Nihaad cyber case", "Muhammed Mammu arrested", "Mrz Shameer live streaming controversy"]
---

# ഒളിച്ചുകളി നടക്കില്ല; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്,അടുത്തയാഴ്ച ഹാജരാകണം

> **Lead Summary:** കൊച്ചി: **[**സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുൻപ് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. ഇതിനിടെ തൊപ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

## Article Content

കൊച്ചി: **[**സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന് എറണാകുളം റൂറൽ സൈബർ പോലീസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുൻപ് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. ഇതിനിടെ തൊപ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ നേടിയത്. ഇവർ ഉപയോഗിക്കുന്ന അശ്ലീല ഭാഷയ്ക്കെതിരെ തുടക്കം മുതലേ കടുത്ത വിമർശനമുയർന്നിരുന്നു. പിന്നീട് യൂട്യൂബിൽ നിന്നുള്ള വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്കും യൂട്യൂബ് ചാനലുകൾ നീക്കം ചെയ്യുന്നതിലേക്കും നയിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തൊപ്പിയുടെ മുൻ കൂട്ടാളിയായിരുന്ന 'മമ്മു' എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

'Mrz Shameer' എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10-ന് രാത്രി നടന്ന ലൈവ് സ്ട്രീമിങ്ങിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. തൊപ്പിയുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമായിരുന്നു മമ്മുവിന്റെ ഈ ലൈവ്. ഈ കേസിൽ ഒന്നാം പ്രതിയായ 'തൊപ്പി', മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങളുടെ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ഈ ലൈവ് സ്ട്രീമിംഗ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377898/youtuber-thoppi-gets-fresh-police-notice-cyber-case)