---
title: " ഇൻഫാന്റിനോയെ മാറ്റിയാൽ ഫിഫയ്ക്ക് അത് വൻ തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്"
english_title: "Donald Trump Supports Gianni Infantino FIFA President Controversy Truth Social Post "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377891/donald-trump-warns-fifa-against-removing-gianni-infantino"
published_at: "2026-08-11T09:38:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa12c17d10_donald-trump-warns-fifa-against-removing-gianni-infantino.jpg"
keywords: ["Donald Trump Truth Social", "Gianni Infantino FIFA president", "FIFA controversy", "Sports news updates"]
---

#  ഇൻഫാന്റിനോയെ മാറ്റിയാൽ ഫിഫയ്ക്ക് അത് വൻ തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

> **Lead Summary:** ന്യൂയോർക്ക്: [https://truevisionnews.com/)] ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ട്രംപ് കുറിച്ചു.

## Article Content

ന്യൂയോർക്ക്: [https://truevisionnews.com/)] ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ട്രംപ് കുറിച്ചു.

> "ഇൻഫാന്റിനോ മികച്ചൊരു സംഘാടകനാണ്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ലോകകപ്പാണ് അദ്ദേഹം അടുത്തിടെ സംഘടിപ്പിച്ചത്. ഇൻഫാന്റിനോ പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും ലാഭകരമായ ഒരു ടൂർണമെന്റ് നടത്താൻ കഴിയില്ല."

ഫിഫ മത്സരങ്ങളുടെയും ലോകകപ്പിന്റെയും വാണിജ്യ അവകാശങ്ങളിൽ ഒരു പങ്ക് സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ ഇൻഫാന്റിനോ ശ്രമിച്ചതാണ് ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധത്തിന് വഴിതെളിച്ചത്. കടുത്ത വിമർശനങ്ങളെ തുടർന്ന് ഇൻഫാന്റിനോ ഈ പദ്ധതി പിൻവലിക്കുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു.

എന്നാൽ, ഇൻഫാന്റിനോ വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് യുവേഫ (UEFA), കോൺകാകാഫ് (CONCACAF), ഏഷ്യൻ ഫുട്ബോൾ കൺഫെഡറേഷൻ (AFC) തുടങ്ങിയ പ്രമുഖ ഫുട്ബോൾ ഭരണസമിതികൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്.

അടുത്ത വർഷം മാർച്ചിൽ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഫാന്റിനോയ്ക്ക് പ്രതിരോധം തീർത്ത് അമേരിക്കൻ പ്രസിഡന്റ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വിമർശനമുയർന്ന സമയത്ത് പിന്തുണ തേടി ഇൻഫാന്റിനോ ട്രംപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അന്ന് അതിന് സാധിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377891/donald-trump-warns-fifa-against-removing-gianni-infantino)