---
title: "സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Sourav Ganguly Death Threat Kolkata Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377886/sourav-ganguly-death-threat-kolkata-police-probe"
published_at: "2026-08-11T09:10:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9ab553645_sourav-ganguly-death-threat-kolkata-police-probe.jpg"
keywords: ["Sourav Ganguly", "Death Threat", "Kolkata Police", "BCCI"]
---

# സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കൊൽക്കത്ത:[ **മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സംഭവത്തിൽ കൊൽക്കത്ത പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

## Article Content

**കൊൽക്കത്ത:[ **മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സംഭവത്തിൽ കൊൽക്കത്ത പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിക്ക് ഭീഷണി കത്തുകൾ ലഭിച്ചുവരുന്നുണ്ടെങ്കിലും അടുത്തിടെ ലഭിച്ച കത്തുകളിലാണ് വധഭീഷണി വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ഓഫീസിൽ ലഭിച്ച രണ്ട് കത്തുകളിൽ സൗരവ് ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും ഉപദ്രവിക്കുമെന്നും പരാമർശമുണ്ട്. ഇതേത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുക്കൂർ പോലീസ് സ്റ്റേഷനിൽ ഗാംഗുലി പരാതി നൽകുകയായിരുന്നു.

വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിൽ നിന്നാണ് കൊറിയർ വഴി കത്തുകൾ അയച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കത്തുകൾ അയക്കാൻ ഉപയോഗിച്ചതായി കരുതുന്ന മൊബൈൽ നമ്പറും കൊറിയർ ഏജൻസി നൽകിയ വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ കത്തുകൾക്കും പിന്നിൽ ഒരേ വ്യക്തിയാണോ എന്ന് പോലീസ് വിശദമായി പരിശോധിച്ചു വരുന്നു. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377886/sourav-ganguly-death-threat-kolkata-police-probe)