---
title: "ജെപിഎസ്‌സി ക്രമക്കേടിൽ പ്രതിഷേധം: 9 ദിവസത്തെ നിരാഹാരത്തിനൊടുവിൽ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Jharkhand JPSC Protest: Student Leader Devendra Nath Mahto Hospitalised After 9-Day Hunger Strike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377873/jharkhand-jpsc-protest-student-leader-hospitalised-hunger-strike"
published_at: "2026-08-11T08:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a8e93e2eac_jharkhand-jpsc-protest-student-leader-hospitalised-hunger-strike.jpg"
keywords: ["JPSC Protest", "Student Protest", "Hunger Strike", "Devendra Nath Mahto"]
---

# ജെപിഎസ്‌സി ക്രമക്കേടിൽ പ്രതിഷേധം: 9 ദിവസത്തെ നിരാഹാരത്തിനൊടുവിൽ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **റാഞ്ചി: ജാ**ർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് റാഞ്ചി സദർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ.കഴിഞ്ഞ ഒൻപത് ദിവസമായി നിരാഹാര സമരത്തിലായിരുന്നു ദേവേന്ദ്ര നാഥ്.

## Article Content

**റാഞ്ചി: ജാ**ർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് റാഞ്ചി സദർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ.കഴിഞ്ഞ ഒൻപത് ദിവസമായി നിരാഹാര സമരത്തിലായിരുന്നു ദേവേന്ദ്ര നാഥ്.

> രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറഞ്ഞതിനെ തുടർന്ന് നില ഗുരുതരമായതായി ഡോക്ടർമാർ അറിയിച്ചു. “അദ്ദേഹത്തിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകിവരികയാണ്” എന്ന് റാഞ്ചി സദർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ നാൻസി പ്രിയ പിടിഐയോട് പറഞ്ഞു.

ജാർഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നതിനിടെയാണ് മഹ്തോയുടെ ആരോഗ്യനില വഷളായത്. തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അതേസമയം ജാർഖണ്ഡ് നിയമസഭയ്ക്ക് സമീപം നടന്ന പൊലീസ് ലാത്തിച്ചാർജിൽ മഹ്തോയ്ക്ക് പരുക്കേറ്റതായി സഹായി പങ്കജ് കുമാർ ആരോപിച്ചു.

തിങ്കളാഴ്ച നിയമസഭയ്ക്ക് സമീപം പ്രതിഷേധം സംഘർഷഭരിതമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രതിഷേധക്കാർക്കും നാല് പൊലീസുകാർക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു.നിയമന പരീക്ഷകളിലെ ക്രമക്കേടുകളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377873/jharkhand-jpsc-protest-student-leader-hospitalised-hunger-strike)