---
title: "ഭാര്യയ്ക്ക് അവിഹിതബന്ധം, അവളോടൊപ്പം മക്കൾ വളരേണ്ട; മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു"
english_title: "Bengaluru Hotel Horror: Father Kills Two Daughters, Attempts Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377865/bengaluru-hotel-horror-father-kills-daughters-attempts-suicide"
published_at: "2026-08-11T07:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718317ce505_faridabad-teacher-murder-school-sandhya-karhana.jpg"
keywords: ["Father Kills Daughters", "Suicide Attempt", "Bengaluru", "Murder Case"]
---

# ഭാര്യയ്ക്ക് അവിഹിതബന്ധം, അവളോടൊപ്പം മക്കൾ വളരേണ്ട; മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

> **Lead Summary:** **ബെംഗളൂരു: **കർണാടകയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കഴുത്തറുത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തി. നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനും അദ്ദേഹത്തിന്റെ അഞ്ചും പത്തും വയസ്സുള്ള പെൺമക്കളുമാണ് ദുരന്തത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇമ്രാനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ബെംഗളൂരു: **കർണാടകയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കഴുത്തറുത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തി. നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനും അദ്ദേഹത്തിന്റെ അഞ്ചും പത്തും വയസ്സുള്ള പെൺമക്കളുമാണ് ദുരന്തത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇമ്രാനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടാണ് ഇമ്രാനും മക്കളും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെ ക്ലീനിങ് ജീവനക്കാർ വാതിലിൽ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. കുട്ടികൾ കിടക്കയിൽ ചലനമറ്റ നിലയിലും, ഇമ്രാൻ ശുചിമുറിയിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച കിടക്കുന്ന നിലയിലുമായിരുന്നു.

കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇമ്രാൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. മുറിയിൽ നിന്ന് രക്തം പുരണ്ട കത്തിയും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി വഴിവിട്ട ബന്ധമുണ്ടെന്നും അങ്ങനെയുള്ള അമ്മയോടൊപ്പം മക്കൾ വളരാൻ ആഗ്രഹിക്കാത്തതിനാലാണ് ഈ ക്രൂരത ചെയ്തതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആശുപത്രിയിലുള്ള ഇമ്രാൻ കുറ്റം സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി.കെ. മിഥുൻ കുമാർ അറിയിച്ചു. സംഭവത്തിൽ പോലീസിന്റെ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377865/bengaluru-hotel-horror-father-kills-daughters-attempts-suicide)