---
title: "ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Vazhakulam Woman Dies After Hand Gets Stuck In Chapathi Dough Kneading Machine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377862/vazhakulam-woman-dies-after-hand-gets-stuck-in-chapathi-dough-kneading-machine"
published_at: "2026-08-11T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a79b3ab553_vazhakulam-woman-dies-after-hand-gets-stuck-in-chapathi-dough-kneading-machine.jpg"
keywords: ["Dough Kneading Machine", "Workplace Safety", "Woman Death"]
---

# ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **വാഴക്കുളം ( ഇടുക്കി) : **ചപ്പാത്തി മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ വാഴക്കുളം പള്ളിക്കുന്നേൽ സ്വദേശി റെജിമോൾ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.

## Article Content

**വാഴക്കുളം ( ഇടുക്കി) : **ചപ്പാത്തി മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി സ്ഥാപന ഉടമയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ വാഴക്കുളം പള്ളിക്കുന്നേൽ സ്വദേശി റെജിമോൾ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.

വീടിനോട് ചേർന്നുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവ് കുഴയ്ക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും അമ്മയെ കാണാതായതോടെ അന്വേഷിച്ചെത്തിയ മകനാണ് മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിൽ കിടന്ന റെജിമോളെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആളുകളുടെ സഹായത്തോടെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതിനാൽ തുടർ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.30-ഓടെയാണ് മരണം സംഭവിച്ചത്.

പരേതനായ ജെസ്റ്റിനാണ് ഭർത്താവ്. സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കി. ചെറുകിട സ്ഥാപനങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും നാട്ടുകാർ ചർച്ച ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377862/vazhakulam-woman-dies-after-hand-gets-stuck-in-chapathi-dough-kneading-machine)