---
title: "ക്രൂര പീഡനം! വനിതാ ഹോസ്റ്റലിൽ 22-കാരിയെ കഴുത്തിൽ വയർ കുരുക്കി ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Ahmedabad Hostel Rape Case: Security Guard Arrested, Shot While Escaping Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377860/ahmedabad-hostel-rape-security-guard-arrested-shot"
published_at: "2026-08-11T06:30:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dba8d0c270_madhya-pradesh-guna-gangrape-bike-trap-case.jpg"
keywords: ["Rape Case", "Security Guard", "Sexual Assault Case"]
---

# ക്രൂര പീഡനം! വനിതാ ഹോസ്റ്റലിൽ 22-കാരിയെ കഴുത്തിൽ വയർ കുരുക്കി ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **അഹമ്മദാബാദ്: **അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ 22 കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ധരം സിങ് ആണ് പിടിയിലായത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

## Article Content

**അഹമ്മദാബാദ്: **അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ 22 കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ധരം സിങ് ആണ് പിടിയിലായത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ആറ് ദിവസം മുൻപാണ് ധരം സിങ് ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. രാത്രി ടെറസിൽ ഉണ്ടായിരുന്ന യുവതിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ വയർ കുരുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു.

പീഡനം നടത്തിയ ശേഷം ടെറസിലേക്കുള്ള വാതിൽ അകത്ത് നിന്ന് പൂട്ടിയ പ്രതി, യുവതിയുടെ മൊബൈൽ ഫോണുമായി സ്ഥലം വിട്ടു. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് വൈകാതെ ധരം സിങ്ങിനെ പിടികൂടി. കസ്റ്റഡിയിൽ വച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിയുടെ കാലിലേക്ക് പൊലീസ് വെടിയുതിർത്തു.

ഇതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു. ഹോസ്റ്റലിലെ യുവതിയുടെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇയാളെ നിയമിച്ച സെക്യൂരിറ്റി ഏജൻസിക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377860/ahmedabad-hostel-rape-security-guard-arrested-shot)