---
title: "പറ്റിച്ച്‌ ജീവിക്കുന്നോ...? 'മഹാലക്ഷ്മി ഫിനാന്‍സ്' എന്ന പേരിൽ വൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ "
english_title: "Loan Fraud In Alappuzha: Man Arrested For Duping Woman Of 7 Lakh Rupees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377859/alappuzha-loan-fraud-7-lakh-arrest-vipin-johnson"
published_at: "2026-08-11T06:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a715fdbf3f_alappuzha-loan-fraud-7-lakh-arrest-vipin-johnson.jpg"
keywords: ["Alappuzha Loan Fraud", "Cheating Case", "Mahalakshmi Finance"]
---

# പറ്റിച്ച്‌ ജീവിക്കുന്നോ...? 'മഹാലക്ഷ്മി ഫിനാന്‍സ്' എന്ന പേരിൽ വൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ 

> **Lead Summary:** **അമ്പലപ്പുഴ ( ആലപ്പുഴ ) : **വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത സ്ഥിരം തട്ടിപ്പുകാരൻ അറസ്റ്റിൽ. അമ്പലപ്പുഴ കോമന സ്വദേശി വിപിൻ ജോൺസനാണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. മാന്നാർ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി.

## Article Content

**അമ്പലപ്പുഴ ( ആലപ്പുഴ ) : **വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത സ്ഥിരം തട്ടിപ്പുകാരൻ അറസ്റ്റിൽ. അമ്പലപ്പുഴ കോമന സ്വദേശി വിപിൻ ജോൺസനാണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. മാന്നാർ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി.

20 ലക്ഷം രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വായ്പ അനുവദിക്കണമെങ്കിൽ പലിശ ഇനത്തിൽ 6.5 ലക്ഷം രൂപ മുൻകൂറായി നൽകണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് പണം വാങ്ങി. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സംശയം തോന്നിയ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രങ്ങളിൽ പരസ്യം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. വായ്പ ആവശ്യപ്പെട്ടെത്തുന്നവരിൽ നിന്ന് മുൻകൂർ പലിശ വാങ്ങി പിന്നീട് മുങ്ങുന്നതാണ് രീതി. പെരിന്തൽമണ്ണയിലും കായംകുളത്തിനടുത്ത് കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലും വിപിനെതിരെ സമാന കേസുകൾ നിലവിലുണ്ട്. മറ്റൊരു കേസിൽ പാലക്കാട് സൈബർ പൊലീസ് വിപിനെ അറസ്റ്റ് ചെയ്ത വിവരം മാന്നാർ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377859/alappuzha-loan-fraud-7-lakh-arrest-vipin-johnson)