---
title: "ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപയുടെ മരണം; ജീവനക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാതെ സ്ഥലംമാറ്റമെന്ന് എം.വി. ഗോവിന്ദൻ"
english_title: "Chokli Health Inspector Deepa Lekha Dies: MV Govindan Slams Govt Over Transfer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377852/chokli-health-inspector-deepa-lekha-death-mv-govindan-criticism-"
published_at: "2026-08-10T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a04c308dc5_deepa_lekha.jpg"
keywords: ["Deepa Lekha Death", "Chokli Health Inspector", "Kerala Government", "MV Govindan"]
---

# ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപയുടെ മരണം; ജീവനക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാതെ സ്ഥലംമാറ്റമെന്ന് എം.വി. ഗോവിന്ദൻ

> **Lead Summary:** **കാസർകോട്: ചൊക്ലി** പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രൂക്ഷവിമർശനം. ജീവനക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാതെയാണ് സ്ഥലം മാറ്റം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**കാസർകോട്: ചൊക്ലി** പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രൂക്ഷവിമർശനം. ജീവനക്കാരോട് മാനുഷിക പരിഗണന പോലും കാണിക്കാതെയാണ് സ്ഥലം മാറ്റം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് 51 കാരിയായ ദീപ ലേഖ കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇന്നലെയാണ് വന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ദീപ ലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപ ലേഖ ചൊക്ലി പഞ്ചായത്തിലേക്ക് സ്ഥലം മാറിയെത്തിയത്. വാഹനാപകടത്തെ തുടർന്ന് നാല് മാസം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് ചൊക്ലിയിൽ നിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റി ഉത്തരവുണ്ടായിരുന്നു. അപകടാനന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഡിഎംഒയ്ക്ക് കത്ത് നൽകിയിരുന്നു.

തുടർന്നാണ് 16 കിലോമീറ്റർ അകലെയുള്ള പിണറായിയിലേക്ക് മാറ്റിയുള്ള പുതിയ ഉത്തരവ് ഇറങ്ങിയത്.എൻജിഒ യൂണിയൻ അംഗമായിരുന്ന ദീപ ലേഖയുടെ മരണം സ്ഥലം മാറ്റത്തിലെ മാനസിക വിഷമം കാരണമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377852/chokli-health-inspector-deepa-lekha-death-mv-govindan-criticism-)