---
title: "തിരക്ക് മുതലെടുത്തല്ലേ...? മാഹി പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നൽകി പെട്രോളടിച്ചു; നാദാപുരത്തെ നാലംഗ സംഘം റിമാൻഡിൽ"
english_title: "Fake Currency Gang Arrested In Mahe Petrol Pump For Using Children's Bank Notes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377846/mahe-fake-currency-arrest-childrens-bank-notes-petrol-pump"
published_at: "2026-08-10T21:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79f7502ccd5_mahe-fake-currency-arrest-childrens-bank-notes-petrol-pump.jpg"
keywords: ["Fake Currency", "Mahi Petrol Pump", "Reserve Bank of India"]
---

# തിരക്ക് മുതലെടുത്തല്ലേ...? മാഹി പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നൽകി പെട്രോളടിച്ചു; നാദാപുരത്തെ നാലംഗ സംഘം റിമാൻഡിൽ

> **Lead Summary:** **കണ്ണൂർ: **മാഹി പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നോട്ട് നൽകി കബളിപ്പിച്ച നാദാപുരത്തെ നാലംഗ സംഘം റിമാൻഡിൽ. വളയം പുഞ്ചയിൽ സ്വദേശികളായ ഷിജിത്ത്, അക്ഷയ്, മഞ്ചാന്തറ സ്വദേശി സായന്ത്, തൂണേരി സ്വദേശി രജിത്ത് എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത് . പള്ളൂർ ഗ്രാമത്തിലെ പറമ്പത്ത് പെട്രോൾ പമ്പിലാണ് സംഭവം.

## Article Content

**കണ്ണൂർ: **മാഹി പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നോട്ട് നൽകി കബളിപ്പിച്ച നാദാപുരത്തെ നാലംഗ സംഘം റിമാൻഡിൽ. വളയം പുഞ്ചയിൽ സ്വദേശികളായ ഷിജിത്ത്, അക്ഷയ്, മഞ്ചാന്തറ സ്വദേശി സായന്ത്, തൂണേരി സ്വദേശി രജിത്ത് എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത് . പള്ളൂർ ഗ്രാമത്തിലെ പറമ്പത്ത് പെട്രോൾ പമ്പിലാണ് സംഭവം.

പെട്രോളടിച്ച ശേഷം യഥാർഥ 500 രൂപ നോട്ടിനോട് ഏറെ സാമ്യമുള്ള വ്യാജനോട്ട് ജീവനക്കാർക്ക് നൽകി സംഘം രക്ഷപ്പെടുകയായിരുന്നു. മാഹി സി.ഐ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പിടികൂടിയ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. യഥാർഥ നോട്ടിൽ ‘Reserve Bank of India’ എന്നതിന് പകരം ‘Children's Bank of India’ എന്നാണ് ഇതിൽ അച്ചടിച്ചിരുന്നത്.

സീരിയൽ നമ്പറിന് പകരം പൂജ്യങ്ങളും നൽകിയിട്ടുണ്ട്. പെട്രോൾ പമ്പിന് പുറമെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇവർ സമാന രീതിയിൽ വ്യാജനോട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം. തിരക്കേറിയ സമയം നോക്കി ഇടപാടുകൾ നടത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്.

വ്യാജനോട്ടുകൾ ഓൺലൈനായി വാങ്ങിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377846/mahe-fake-currency-arrest-childrens-bank-notes-petrol-pump)