---
title: "ജെപിഎസ്സി പരീക്ഷാ ക്രമക്കേട്; വിദ്യാർത്ഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും"
english_title: "Jharkhand JPSC Exam Scam Protest: Police Lathi Charge Students, Rahul Gandhi Condemns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377845/jharkhand-jpsc-exam-scam-protest-police-lathi-charge"
published_at: "2026-08-10T21:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79f4f8112e2_jharkhand-jpsc-exam-scam-protest-police-lathi-charge.jpg"
keywords: ["Jharkhand", "JPSC CGL Exam Protest", "Exam Scam", "Student Protest"]
---

# ജെപിഎസ്സി പരീക്ഷാ ക്രമക്കേട്; വിദ്യാർത്ഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും

> **Lead Summary:** **റാഞ്ചി: ** ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ CGL പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും കണ്ണീർ വാതകവും. ഇന്നലെ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തിയത്.

## Article Content

**റാഞ്ചി: ** ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ CGL പരീക്ഷയിലെ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും കണ്ണീർ വാതകവും. ഇന്നലെ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭാ മാർച്ച് നടത്തിയത്.

നിയമസഭയ്ക്ക് പുറത്ത് രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെ പൊലീസ് വീണ്ടും ബലപ്രയോഗം നടത്തി. CGL പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്നതായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഇതിന് സർക്കാർ വഴങ്ങാത്തതാണ് പ്രതിഷേധം ശക്തമാകാൻ കാരണമായത്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ പരീക്ഷാ ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു. ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ JPSC മുൻ ചെയർമാൻ എൽ. ഖ്യാംഗതിയെ ജാർഖണ്ഡ് പൊലീസിന്റെ CID വിഭാഗം അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377845/jharkhand-jpsc-exam-scam-protest-police-lathi-charge)