---
title: "ചരിത്രത്തിൽ ആദ്യം! പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് വന്ദേമാതരം; 80-ാം സ്വാതന്ത്ര്യദിനത്തിൽ വൻ മാറ്റങ്ങളുമായി കേന്ദ്രം"
english_title: "80th Independence Day 2026: Vande Mataram And Yuva Shakti To Be Main Themes At Red Fort"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377843/independence-day-2026-red-fort-vande-mataram-yuva-shakti"
published_at: "2026-08-10T21:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79f09b407f2_independence-day-2026-red-fort-vande-mataram-yuva-shakti.jpg"
keywords: ["Independence Day 2026", "Red Fort", "Vande Mataram", "Narendra Modi", "80th Independence Day", "India"]
---

# ചരിത്രത്തിൽ ആദ്യം! പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് വന്ദേമാതരം; 80-ാം സ്വാതന്ത്ര്യദിനത്തിൽ വൻ മാറ്റങ്ങളുമായി കേന്ദ്രം

> **Lead Summary:** **ദില്ലി: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയം. ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് വന്ദേമാതരം ആലപിക്കും.വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ തീരുമാനമെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ സിങ് അറിയിച്ചു.

## Article Content

**ദില്ലി: **രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയം. ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് വന്ദേമാതരം ആലപിക്കും.വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ തീരുമാനമെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ സിങ് അറിയിച്ചു.

വന്ദേമാതരം ആലപിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുക. തുടർന്ന് ദേശീയ ഗാനവും ആലപിക്കും. വന്ദേമാതരം എഴുതിയ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ സ്മരണയ്ക്കായി വന്ദേമാതരത്തിന്റെ പതാകയേന്തിയ വ്യോമസേനയുടെ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ ഫ്ലൈപാസ്റ്റ് നടത്തും.

ഈ വർഷത്തെ രണ്ടാമത്തെ പ്രമേയം ‘യുവശക്തി’ ആണ്. ജെൻസി തലമുറയ്ക്ക് പ്രത്യേക പരിഗണന നൽകുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തിലും ഭാവി കെട്ടിപ്പടുക്കുന്നതിലും യുവജനങ്ങളുടെ പങ്ക് എടുത്തുകാണിക്കാനാണ് ഈ പ്രമേയം തെരഞ്ഞെടുത്തതെന്ന് പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. ഇതിന് ദില്ലിയിലെ സമീപകാല പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ആർ.കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളിൽ രാജ്യമൊട്ടാകെ ജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377843/independence-day-2026-red-fort-vande-mataram-yuva-shakti)