---
title: "പെൻഷൻ പണത്തിന്റെ പേരിൽ വഴക്ക്; വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ് "
english_title: "Kollam Paravur Fire: Mother And Son Charred To Death In House Blaze"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377841/kollam-paravur-house-fire-mother-son-die"
published_at: "2026-08-10T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ec5c4c555_kollam-paravur-house-fire-mother-son-die.jpg"
keywords: ["Paravur House Fire", "Fire Death", "Kollam", "Police Investigation"]
---

# പെൻഷൻ പണത്തിന്റെ പേരിൽ വഴക്ക്; വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ് 

> **Lead Summary:** **കൊല്ലം: **പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് വൃദ്ധയും മകനും വെന്തുമരിച്ചു. ഇടയാടി സ്വദേശികളായ തങ്കമ്മ , മകൻ ശിവദാസൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തങ്കമ്മ താമസിക്കുന്ന വീട്ടിലേക്ക് ശിവദാസൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പെട്ടെന്ന് വീടിന് തീപിടിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീയും കട്ടിയുള്ള പുകയും കാരണം വീടിനകത്തേക്ക് കയറാനായില്ല.

## Article Content

**കൊല്ലം: **പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് വൃദ്ധയും മകനും വെന്തുമരിച്ചു. ഇടയാടി സ്വദേശികളായ തങ്കമ്മ , മകൻ ശിവദാസൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തങ്കമ്മ താമസിക്കുന്ന വീട്ടിലേക്ക് ശിവദാസൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പെട്ടെന്ന് വീടിന് തീപിടിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീയും കട്ടിയുള്ള പുകയും കാരണം വീടിനകത്തേക്ക് കയറാനായില്ല.

വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണച്ചു. അപ്പോഴേക്കും അമ്മയും മകനും മരിച്ചിരുന്നു. മൃതദേഹങ്ങൾ പരവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വീടിന് തീപിടിച്ചതിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൻഷൻ പണം സംബന്ധിച്ച് അമ്മയും മകനും തമ്മിൽ അടുത്തിടെ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തങ്കമ്മ, മകൾ, മരുമക്കൾ എന്നിവരോടൊപ്പമാണ് പുത്തൻകുളത്തെ വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ നാട്ടുകാർ ഞെട്ടലിലാണ്. മരണകാരണം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377841/kollam-paravur-house-fire-mother-son-die)