---
title: "വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഉത്തരവ് അമിത് ഷായുടേതാണോ?; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് മല്ലികാർജുൻ ഖർഗെ"
english_title: "Mallikarjun Kharge Rahul Gandhi Slam Centre Over Student Protest And Ayodhya Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377838/kharge-rahul-gandhi-attack-centre-student-protest-ayodhya-row"
published_at: "2026-08-10T20:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79e573004bf_kharge-rahul-gandhi-attack-centre-student-protest-ayodhya-row.jpg"
keywords: ["Mallikarjun Kharge", "Rahul Gandhi", "Amit Shah", "Narendra Modi", "Student Protest", "NEET Protest"]
---

# വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഉത്തരവ് അമിത് ഷായുടേതാണോ?; പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് മല്ലികാർജുൻ ഖർഗെ

> **Lead Summary:** **ന്യൂഡൽഹി: **വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണത്തിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം വെടിഞ്ഞ് വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ രണ്ട് പ്രധാന വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടിരുന്നുവെന്ന് ഖർഗെ പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണത്തിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം വെടിഞ്ഞ് വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ രണ്ട് പ്രധാന വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ടിരുന്നുവെന്ന് ഖർഗെ പറഞ്ഞു.

വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ആദ്യ ആവശ്യം. ഇത്രയും ദിവസമായിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ചർച്ചയ്ക്ക് തന്നെ കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാമത്തെ വിഷയം അയോധ്യ രാമക്ഷേത്രത്തിന്റെ പേരിലുള്ള സംഭാവന തട്ടിപ്പ് ആരോപണമാണ്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഒന്നിനോടും പ്രതികരിച്ചില്ലെന്ന് ഖർഗെ കൂട്ടിച്ചേർത്തു. ഝാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ശക്തമായി അപലപിച്ചു.

വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്താൻ ഉത്തരവ് നൽകിയത് ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ഉത്തരവ് അമിത് ഷായിൽ നിന്നാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നും രാഹുൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് ഭരണഘടനാപരമായ അവകാശമുണ്ട്.

ആ അവകാശം അടിച്ചമർത്തുന്ന നടപടികളെ അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377838/kharge-rahul-gandhi-attack-centre-student-protest-ayodhya-row)