---
title: "നീറ്റ് പരീക്ഷ നിരാശയിൽ അനിയത്തി ജീവനൊടുക്കി; പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന സഹോദരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ "
english_title: "Kasargod NEET Case: Brother Of Aija Mahesh Found Dead In Mangaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377810/kasargod-aija-mahesh-brother-arjun-found-dead-mangaluru"
published_at: "2026-08-10T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a748eebab39a_kallara-student-suicide-neighbor-arrested-pocso.jpg"
keywords: ["NEET Suicide", "Kasargod", "Aija Mahesh", "Arjun Mahesh", "Suicide"]
---

# നീറ്റ് പരീക്ഷ നിരാശയിൽ അനിയത്തി ജീവനൊടുക്കി; പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന സഹോദരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ 

> **Lead Summary:** **കാസര്‍കോട്: **നീറ്റ് പരീക്ഷാ വിഷയത്തിൽ ആത്മഹത്യ ചെയ്ത ഐജ ആർ മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷ് മരിച്ച നിലയിൽ. കാസർകോട് പൂച്ചക്കാട് സ്വദേശി അർജുൻ മഹേഷ് ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കാസര്‍കോട്: **നീറ്റ് പരീക്ഷാ വിഷയത്തിൽ ആത്മഹത്യ ചെയ്ത ഐജ ആർ മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷ് മരിച്ച നിലയിൽ. കാസർകോട് പൂച്ചക്കാട് സ്വദേശി അർജുൻ മഹേഷ് ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയാണ് അർജുൻ ഷാർജയിൽ നിന്ന് മംഗലാപുരത്ത് വിമാനമിറങ്ങിയത്.നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാർത്ഥിയാണ് അർജുന്റെ സഹോദരി ഐജ ആർ മഹേഷ്. ജൂൺ 2 ന് പാലാ ബ്രില്യൻസ് കോച്ചിംഗ് സെന്ററിലെ ഹോസ്റ്റലിലാണ് ഐജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ജൂണിലാണ് നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഐജ അഡ്മിഷൻ എടുത്തത്.സഹോദരിയുടെ മരണത്തിന് പിന്നാലെയാണ് ഇപ്പോൾ അർജുനും ജീവനൊടുക്കിയത്. സംഭവം നാട്ടിൽ വലിയ ഞെട്ടലുണ്ടാക്കി. പൂച്ചക്കാട്ടെ കുടുംബം ദുഃഖത്തിലാണ്. മംഗലാപുരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.

***(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377810/kasargod-aija-mahesh-brother-arjun-found-dead-mangaluru)