---
title: "പഠനനിലവാരം മെച്ചപ്പെടുത്താം സ്മാർട്ടാവാം;വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന മികച്ച മൂന്ന് എ ഐ ടൂളുകൾ "
english_title: "Best AI Tools For Students GrammarlyGo QuillBot Otter AI Learning Tips "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377807/top-ai-tools-for-students-learning-tips"
published_at: "2026-08-10T16:53:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79b62ef259e_top-ai-tools-for-students-learning-tips.jpg"
keywords: ["AI tools for students", "GrammarlyGo", "QuillBot paraphrasing", "Otter ai notes", "smart learning tips"]
---

# പഠനനിലവാരം മെച്ചപ്പെടുത്താം സ്മാർട്ടാവാം;വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന മികച്ച മൂന്ന് എ ഐ ടൂളുകൾ 

> **Lead Summary:** **[**ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം പൂർണ്ണമായും മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 'സ്മാർട്ടായി' പഠിക്കുക എന്നതാണ് പുതിയ കാലത്തിന്റെ രീതി. ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് പഠനനിലവാരം ഉയർത്താൻ സഹായിക്കും. എന്നാൽ പഠനത്തിനായി എ.ഐയെ പൂർണ്ണമായി ആശ്രയിക്കുന്നത് തിരിച്ചടിയാകാം. അതിനാൽ കൃത്യമായ ഒരു 'പഠന സഹായി' ആയി മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.

## Article Content

**[**ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം പൂർണ്ണമായും മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 'സ്മാർട്ടായി' പഠിക്കുക എന്നതാണ് പുതിയ കാലത്തിന്റെ രീതി. ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് പഠനനിലവാരം ഉയർത്താൻ സഹായിക്കും. എന്നാൽ പഠനത്തിനായി എ.ഐയെ പൂർണ്ണമായി ആശ്രയിക്കുന്നത് തിരിച്ചടിയാകാം. അതിനാൽ കൃത്യമായ ഒരു 'പഠന സഹായി' ആയി മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.

വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന പ്രധാനപ്പെട്ട ചില എ.ഐ ടൂളുകൾ പരിചയപ്പെടാം:

1. ഗ്രാമർലി ഗോ (GrammarlyGo)

ഇംഗ്ലീഷ് എഴുത്തുകളിലെ വ്യാകരണപ്പിശകുകളും മറ്റ് തെറ്റുകളും തിരുത്താൻ ഈ ടൂൾ സഹായിക്കും. കൂടാതെ, നമ്മൾ തയ്യാറാക്കുന്ന ഉള്ളടക്കം മറ്റെവിടെയെങ്കിലും നിന്ന് പകർത്തിയതാണോ (Plagiarism Check) എന്ന് പരിശോധിക്കാനും ഉപന്യാസങ്ങളും അസൈൻമെന്റുകളും കൂടുതൽ മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കാം.

2. ക്വിൽബോട്ട് (QuillBot)

വാചകങ്ങൾ മറ്റൊരു രീതിയിൽ മാറ്റി എഴുതുന്നതിനും (Paraphrasing) വ്യാകരണ തിരുത്തുകൾക്കും അനുയോജ്യമായ ടൂളാണിത്. വലിയ പാരഗ്രാഫുകൾ ലളിതമായി ചുരുക്കിയെഴുതാനും പുതിയ വാക്കുകൾ പഠിച്ച് ഭാഷാപരിജ്ഞാനം കൂട്ടാനും ക്വിൽബോട്ട് സഹായിക്കും.

3. ഓട്ടർ ഏ.ഐ (Otter.ai)

ക്ലാസുകളിലും പ്രഭാഷണങ്ങളിലും കേൾക്കുന്ന കാര്യങ്ങൾ അതേപടി ടെക്സ്റ്റ് (ലേഖന) രൂപത്തിലാക്കി മാറ്റാൻ (Voice-to-Text) ഓട്ടർ ഏ.ഐ ഉപയോഗിക്കാം. ഇത് നോട്സുകൾ വേഗത്തിൽ തയ്യാറാക്കാൻ ഏറെ സഹായകരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377807/top-ai-tools-for-students-learning-tips)