---
title: "മഴയ്ക്ക് ശമനം; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു"
english_title: "Idukki Tourism Reopened Kerala Rain Alert Kallakadal Warning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377795/idukki-tourism-reopened-kallakadal-warning-kerala"
published_at: "2026-08-10T16:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79aa18059c9_idukki-tourism-reopened-kallakadal-warning-kerala.jpg"
keywords: ["Kerala Weather", "Rain Alert", "Idukki Tourism Reopened", "Idukki"]
---

# മഴയ്ക്ക് ശമനം; ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

> **Lead Summary:** **ഇടുക്കി: [**[ ]ഇടുക്കിയിൽ കനത്ത മഴയ്ക്ക് ശമനമായതിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്.

## Article Content

**ഇടുക്കി: [**[ ]ഇടുക്കിയിൽ കനത്ത മഴയ്ക്ക് ശമനമായതിനെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ചതിനെ തുടർന്നാണ് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്.

അതേസമയം, ആഗസ്റ്റ് 14 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

ഇതിനുപുറമെ, കേരളത്തിലെയും കന്യാകുമാരിയിലെയും വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതുപ്രകാരം ആഗസ്റ്റ് 11 രാത്രി 11.30 വരെ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബോട്ട് അടക്കമുള്ള യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടുക, ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായി ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377795/idukki-tourism-reopened-kallakadal-warning-kerala)