---
title: "പാർലമെന്റിൽ കങ്കണയുടെ ലക്ഷ്വറി ലുക്ക്: 35 ലക്ഷത്തിന്റെ ബാഗും 21 ലക്ഷത്തിന്റെ വാച്ചും"
english_title: "Kangana Ranaut Parliament Look Hermes Bag Rolex Watch"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377785/kangana-ranaut-parliament-look-hermes-bag-rolex"
published_at: "2026-08-10T15:32:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a2003920b_kangana-ranaut-parliament-look-hermes-bag-rolex.jpg"
keywords: ["Kangana Ranaut", "Parliament Fashion", "Hermes Birkin", "Rolex"]
---

# പാർലമെന്റിൽ കങ്കണയുടെ ലക്ഷ്വറി ലുക്ക്: 35 ലക്ഷത്തിന്റെ ബാഗും 21 ലക്ഷത്തിന്റെ വാച്ചും

> **Lead Summary:** **[**ഫാഷൻ റാമ്പിലെ തിളക്കം പാർലമെന്റിലും നിലനിർത്തി ബോളിവുഡ് താരവും എംപിയുമായ കങ്കണ റണൗട്ട്. ലളിതമായ ലുക്കിലെത്താറുള്ള കങ്കണയുടെ ഏറ്റവും പുതിയ പാർലമെന്റ് സ്റ്റൈലാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം. മഴയത്ത് കുടയും ചൂടി സോഫ്റ്റ് ബ്ലൂ നിറത്തിലുള്ള എരി സിൽക്ക് സാരിയിലാണ് കങ്കണ എത്തിയത്. ലളിതമായ ബോർഡറുള്ള ഈ സാരിക്ക് ഇണങ്ങുന്ന സ്ലീവ് ബ്ലൗസാണ് ധരിച്ചിരുന്നത്.

## Article Content

**[**ഫാഷൻ റാമ്പിലെ തിളക്കം പാർലമെന്റിലും നിലനിർത്തി ബോളിവുഡ് താരവും എംപിയുമായ കങ്കണ റണൗട്ട്. ലളിതമായ ലുക്കിലെത്താറുള്ള കങ്കണയുടെ ഏറ്റവും പുതിയ പാർലമെന്റ് സ്റ്റൈലാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം. മഴയത്ത് കുടയും ചൂടി സോഫ്റ്റ് ബ്ലൂ നിറത്തിലുള്ള എരി സിൽക്ക് സാരിയിലാണ് കങ്കണ എത്തിയത്. ലളിതമായ ബോർഡറുള്ള ഈ സാരിക്ക് ഇണങ്ങുന്ന സ്ലീവ് ബ്ലൗസാണ് ധരിച്ചിരുന്നത്.

എന്നാൽ ഈ ലളിതമായ ലുക്കിനൊപ്പം കങ്കണ കരുതിയ ആഡംബര ആക്സസറികളാണ് ഫാഷനിസ്റ്റുകളുടെ ശ്രദ്ധ കവർന്നത്. കൈയിലുണ്ടായിരുന്ന ഹെർമെസ് ബിർകിന്റെ കറുത്ത ടോഗോ ലെതർ ഹാൻഡ്ബാഗിന് ഏകദേശം 35 ലക്ഷം രൂപയാണ് വില.

ഇതിനൊപ്പം ചോക്ലേറ്റ് ബ്രൗൺ ഡയലുള്ള റോളെക്സ് ലേഡി ഡേറ്റ്ജസ്റ്റ് വാച്ച് കൂടി ചേർന്നപ്പോൾ ലുക്ക് പൂർത്തിയായി. ഇതിന് 21 ലക്ഷം രൂപയോളമാണ് വില വരുന്നത്. ഒപ്പം കയ്യിലുണ്ടായിരുന്ന ഗുഡ് എർത്തിന്റെ കുടയ്ക്കും 6100 രൂപയാണ് വില.

പാർലമെന്റിലെ ഫാഷൻ സ്റ്റേറ്റ്‌മെന്റുകളിൽ കങ്കണ മാത്രമല്ല ചർച്ചകളിൽ ഇടംപിടിക്കുന്നത്. മഹുവ മൊയ്ത്രയുടെ ഒന്നര ലക്ഷത്തിലേറെ വിലയുള്ള ലൂയിസ് വിറ്റൻ ഹാൻഡ്ബാഗും, അനുരാഗ് താക്കൂറിന്റെ ലൂയിസ് വിറ്റൻ ബെൽറ്റും, മല്ലികാർജുൻ ഖർഗെയുടെ എൽവി സ്‌കാർഫും മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം ആഡംബര ബ്രാൻഡുകളെ ഒരേപോലെ സംയോജിപ്പിക്കുന്ന പുതിയ പാർലമെന്ററി ഫാഷൻ ട്രെൻഡാണ് ഇവർ സൃഷ്ടിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377785/kangana-ranaut-parliament-look-hermes-bag-rolex)