---
title: "കാമുകിയുടെ ഭർത്താവിനെ വ്യാജ മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമം; കാമുകൻ അറസ്റ്റിൽ"
english_title: "Jammu Kashmir Fake Drug Case Lover Arrested Ganderbal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377753/jammu-kashmir-fake-drug-case-lover-arrested"
published_at: "2026-08-10T13:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798a00c163a_jammu-kashmir-fake-drug-case-lover-arrested.jpg"
keywords: ["Jammu Kashmir", "Fake Drug Case", "Ganderbal", "Police"]
---

# കാമുകിയുടെ ഭർത്താവിനെ വ്യാജ മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമം; കാമുകൻ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി:[ **കാമുകിയുടെ ഭർത്താവിനെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ കാമുകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ഗാന്ധർബാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സഫാപോറയിൽ കോഴിവളർത്തൽ കേന്ദ്രം നടത്തുന്ന യുവാവിനെതിരെയാണ് ഭാര്യയുടെ കാമുകനായ ശ്രീനഗർ സ്വദേശി താരിഖ് അഹമ്മദ് സോഫി ഗൂഢാലോചന നടത്തിയത്.

## Article Content

**ന്യൂഡൽഹി:[ **കാമുകിയുടെ ഭർത്താവിനെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ കാമുകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ഗാന്ധർബാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സഫാപോറയിൽ കോഴിവളർത്തൽ കേന്ദ്രം നടത്തുന്ന യുവാവിനെതിരെയാണ് ഭാര്യയുടെ കാമുകനായ ശ്രീനഗർ സ്വദേശി താരിഖ് അഹമ്മദ് സോഫി ഗൂഢാലോചന നടത്തിയത്.

യുവാവിന്റെ സ്ഥാപനത്തിലേക്ക് കോഴിത്തീറ്റയുടെ സാമ്പിളെന്ന വ്യാജേന കൊക്കെയിനും ചരസും അടങ്ങിയ കൊറിയർ അയച്ച ശേഷം താരിഖ് വിവരം പോലീസിന് ചോർത്തി നൽകുകയായിരുന്നു.

തുടർന്ന് പാഴ്‌സൽ സ്വീകരിച്ച ഉടൻ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യലിൽ യുവാവ് നിരപരാധിത്വം തെളിയിക്കുന്ന വിവരങ്ങൾ പോലീസിന് കൈമാറി. വിവാഹത്തിന് മുൻപും ശേഷവും സൗദി നമ്പറിൽ നിന്ന് തനിക്ക് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയും കാമുകനായ താരിഖുമായുള്ള ബന്ധവും ഗൂഢാലോചനയും പുറത്തുവന്നു. കശ്മീരിൽ നിന്ന് പാഴ്‌സൽ ആദ്യം കാൺപുരിലെത്തിച്ച്, അവിടെയുള്ള സുഹൃത്ത് അരീബ് വഴി ഭർത്താവിന്റെ വിലാസത്തിലേക്ക് കോഴിത്തീറ്റയെന്ന പേരിൽ മയക്കുമരുന്ന് അയക്കുകയായിരുന്നു. കൃത്യത്തിനു ശേഷം സൗദിയിലേക്ക് കടന്ന അരീബിനായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377753/jammu-kashmir-fake-drug-case-lover-arrested)