---
title: "നാല് മാസമായി അവധിയില്ല, ചോദിച്ചപ്പോൾ ജോലിയിൽ നിന്നും പുറത്താക്കി; കമ്പനി സൂപ്പർവൈസറുടെ പേരെഴുതിവെച്ച് യുവതി ജീവനൊടുക്കി"
english_title: "Mysuru Workplace Harassment Suicide Nageshwari Case Vijayanagar Police Investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377752/mysuru-workplace-harassment-woman-suicide-case"
published_at: "2026-08-10T13:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798a2b85e6c_mysuru-workplace-harassment-woman-suicide-case.jpg"
keywords: ["Mysuru news", "workplace harassment suicide", "Work Pressure"]
---

# നാല് മാസമായി അവധിയില്ല, ചോദിച്ചപ്പോൾ ജോലിയിൽ നിന്നും പുറത്താക്കി; കമ്പനി സൂപ്പർവൈസറുടെ പേരെഴുതിവെച്ച് യുവതി ജീവനൊടുക്കി

> **Lead Summary:** മൈസൂരു: **[**ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരിയാണ് മരിച്ചത്. മൃതദേഹത്തിനരികെ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കമ്പനിയിലെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

## Article Content

മൈസൂരു: **[**ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരിയാണ് മരിച്ചത്. മൃതദേഹത്തിനരികെ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കമ്പനിയിലെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

പി.എസ്.സി വഴിയാണ് നാഗേശ്വരി ജോലിയിൽ പ്രവേശിച്ചതെന്നും എന്നാൽ കഴിഞ്ഞ നാല് മാസത്തിനിടെ ഒരു അവധി  പോലും മകൾക്ക് നൽകിയിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി അവധികൾ ചോദിച്ചപ്പോൾ പോലും സൂപ്പർവൈസർ നിഷേധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്:

അവധി നൽകാത്തതും ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം മാനസികമായി വേട്ടയാടിയതും ചോദ്യം ചെയ്തതോടെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി യുവതി കുറിച്ചിട്ടുണ്ട്. സൂപ്പർവൈസറുടെ പീഡനം സഹിക്ക വയ്യാതെയാണ് ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നും, തന്റെ മരണത്തിന് ശേഷമെങ്കിലും നീതി ലഭിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പീഡിപ്പിച്ച സൂപ്പർവൈസറുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377752/mysuru-workplace-harassment-woman-suicide-case)