---
title: "മാളിലെ തർക്കത്തിന് പിന്നാലെ മദ്യലഹരിയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിച്ചു; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം "
english_title: "Medical PG Student Kanike Priyanka Dies After Brain Death in Hyderabad Road Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377711/medical-student-kanike-priyanka-dies-hyderabad-road-accident"
published_at: "2026-08-10T11:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796802ab540_medical-student-kanike-priyanka-dies-hyderabad-road-accident.jpg"
keywords: ["Rajahmundry Accident", "Medical Student Death", "Drunk Driving Case", "Student Protest"]
---

# മാളിലെ തർക്കത്തിന് പിന്നാലെ മദ്യലഹരിയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിച്ചു; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഹൈദരാബാദ്: ** ഹൈദരാബാദിൽ കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജമുണ്ട്രി ജി.എസ്.എൽ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി കനികെ പ്രിയങ്ക ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ആഗസ്റ്റ് മൂന്നിന് മാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് പ്രിയങ്കയ്ക്ക് ഗുരുതര പരിക്കേറ്റത്.

## Article Content

**ഹൈദരാബാദ്: ** ഹൈദരാബാദിൽ കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജമുണ്ട്രി ജി.എസ്.എൽ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി കനികെ പ്രിയങ്ക ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ആഗസ്റ്റ് മൂന്നിന് മാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് പ്രിയങ്കയ്ക്ക് ഗുരുതര പരിക്കേറ്റത്.

തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മാളിലെ സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മടങ്ങിയ രണ്ട് യുവാക്കൾ സഞ്ചരിച്ച കാർ പ്രിയങ്ക സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

അപകടത്തിൽ പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്ന സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളും സഹപാഠികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377711/medical-student-kanike-priyanka-dies-hyderabad-road-accident)