---
title: "ഒളിവിലിരുന്ന് കണ്ണൂരിൽ കറങ്ങിനടന്നു, കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ കാറില്‍ ഇരിന്നു; അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്"
english_title: "Kerala Police To Invoke KAAPA Against Arjun Ayanki, Case History Report Soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377677/arjun-ayanki-kaapa-police-case-history-report-kannur"
published_at: "2026-08-10T09:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77fe71e366b_arjun-ayanki-brother-ajay-arrested-kozhikode-kannur.jpg"
keywords: ["Arjun Ayanki", "KAAPA", "Kannur Police", "Criminal Case"]
---

# ഒളിവിലിരുന്ന് കണ്ണൂരിൽ കറങ്ങിനടന്നു, കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ കാറില്‍ ഇരിന്നു; അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്

> **Lead Summary:** **കണ്ണൂർ: ** ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്ക് പൊലീസ് തുടക്കമിട്ടു. ഈ ആഴ്ചയ്ക്കുള്ളിൽ അർജുന്റെ കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ജില്ലാ പൊലീസ് മേധാവി മുഖേനയാണ് റിപ്പോർട്ട് നൽകുക. റിപ്പോർട്ട് പരിശോധിച്ച ശേഷം കാപ്പ ചുമത്തുന്നതിൽ ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കും.

## Article Content

**കണ്ണൂർ: ** ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്ക് പൊലീസ് തുടക്കമിട്ടു. ഈ ആഴ്ചയ്ക്കുള്ളിൽ അർജുന്റെ കേസ് ഹിസ്റ്ററി റിപ്പോർട്ട് പൊലീസ് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ജില്ലാ പൊലീസ് മേധാവി മുഖേനയാണ് റിപ്പോർട്ട് നൽകുക. റിപ്പോർട്ട് പരിശോധിച്ച ശേഷം കാപ്പ ചുമത്തുന്നതിൽ ജില്ലാ കളക്ടർ അന്തിമ തീരുമാനം എടുക്കും.

അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം 5-ാം തീയതിയാണ് അർജുൻ കണ്ണൂരിൽ എത്തിയത്. 6-ാം തീയതി സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമൊപ്പം കാറിൽ കണ്ണൂരിന്റെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. സോളാർ ഇൻസ്റ്റലേഷൻ ജോലിക്കാരായ പ്രണവും കുട്ടനും തോട്ടട, മട്ടന്നൂർ, ചാലോട് എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോൾ അർജുൻ കാറിൽ തന്നെ കാത്തിരുന്നു.

6-ന് രാത്രി തളിപ്പറമ്പിലെത്തി ലോഡ്ജിൽ താമസിച്ചു. 7-ാം തീയതിയും 8-ാം തീയതി ഉച്ച വരെയും ഇയാൾ ലോഡ്ജിൽ തുടർന്നു. പിന്നീടാണ് തളിപ്പറമ്പിൽ നിന്ന് പയ്യന്നൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് തിരയുന്ന സമയത്തും അർജുൻ കാറിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377677/arjun-ayanki-kaapa-police-case-history-report-kannur)