---
title: "ഇന്ത്യയിൽ ആദ്യ ഷോറൂമുമായി നിഷ്ക മൊമെൻ്റ്സ് ജ്വല്ലറി കോഴിക്കോട് : ഉദ്ഘാടനം 29 ന്"
english_title: "Nishka Moments Jewellery Opens First India Showroom In Kozhikode On Aug 29"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377670/nishka-moments-jewellery-first-india-showroom-kozhikode"
published_at: "2026-08-10T07:35:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79328318455_nishka-moments-jewellery-first-india-showroom-kozhikode.jpg"
keywords: ["Nishka jewellery kozhikode", "Opening Nishka jewellery", "Premium jewellery shoroom", "Nishka premium jewellery", "kozhikode premium jewellery Shoroom"]
---

# ഇന്ത്യയിൽ ആദ്യ ഷോറൂമുമായി നിഷ്ക മൊമെൻ്റ്സ് ജ്വല്ലറി കോഴിക്കോട് : ഉദ്ഘാടനം 29 ന്

> **Lead Summary:** **കോഴിക്കോട് : **യു എ ഇ യിലെ പ്രമുഖ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിക്കും. ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച് 29ന് വൈകിട്ട് നാലിന് സിനിമാതാരം തമന്ന ഭാട്ടിയ നിർവഹിക്കും.

## Article Content

**കോഴിക്കോട് : **യു എ ഇ യിലെ പ്രമുഖ പ്രീമിയം ജ്വല്ലറി ബ്രാൻഡായ നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ രാജ്യത്തെ ആദ്യ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തനം ആരംഭിക്കും. ഷോറൂമിന്റെ ഗ്രാൻഡ് ലോഞ്ച് 29ന് വൈകിട്ട് നാലിന് സിനിമാതാരം തമന്ന ഭാട്ടിയ നിർവഹിക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി കോഴിക്കോട് നടന്ന ബ്രാൻഡ് ലോഞ്ച് ഇവന്റിൽ മാധ്യമപ്രവർത്തകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നിഷ്ക മൊമെന്റ്സ് ജ്വല്ലറി ചെയർമാൻ സി എം നിഷിൻ തസ്ലിം, മാനേജിങ് ഡയറക്ടർ സി എം റിസ്വാൻ ഷിരാസ്, ഡയറക്ടർ സി എം റോഷൻ ഫവാസ്, കോ-ചെയർമാൻ വി എ ഹസ്സൻ എന്നിവർ സംസാരിച്ചു.

ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനമാണ് കോഴിക്കോട് ഷോറൂമിലൂടെ നടത്തുന്നത്. കോഴിക്കോടിന് പിന്നാലെ തലശ്ശേരിയിലും, ബാംഗ്ലൂരിലും പുതിയ ഷോറൂമുകൾ ഉടനാരംഭിക്കും.

2040ഓടെ വിവിധ രാജ്യങ്ങളിലായി 100 ഷോറൂമുകളുള്ള ആഗോള ജ്വല്ലറി ബ്രാൻഡായി വളരുക എന്നതാണ് ദീർഘകാല ലക്ഷ്യമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.

സ്വർണം, ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരവും സമകാലിക ഡിസൈനുകളും പ്രീമിയം ഷോപ്പിങ് അനുഭവവുമാണ് കോഴിക്കോട് ഒരുക്കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377670/nishka-moments-jewellery-first-india-showroom-kozhikode)